27.4 C
Kollam
Monday, February 3, 2025
HomeNewsആര്‍ദ്രം ആ തലോടല്‍; മകളുടെ വിവാഹത്തിന് ക്ഷണിക്കാനെത്തി ; പക്ഷെ സന്നിഹിതനാകാന്‍ കഴിഞ്ഞില്ല; പിന്നീട് മറുപടി...

ആര്‍ദ്രം ആ തലോടല്‍; മകളുടെ വിവാഹത്തിന് ക്ഷണിക്കാനെത്തി ; പക്ഷെ സന്നിഹിതനാകാന്‍ കഴിഞ്ഞില്ല; പിന്നീട് മറുപടി കത്തിലൂടെ ഞെട്ടിച്ച പ്രധാനമന്ത്രി എത്തി തന്നെ സ്‌നേഹം കൊണ്ട് പൊതിഞ്ഞ ആ റിക്ഷാക്കാരനെ തേടി …

മകളുടെ വിവാഹത്തിന് തന്നെ ക്ഷണിച്ച റിക്ഷാക്കാരനെ സന്ദര്‍ശിച്ച് സനേഹാശംസകള്‍ കൊണ്ട് പൊതിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസി സന്ദര്‍ശിക്കാന്‍ കഴിഞ്ഞ ദിവസം എത്തിയ പ്രധാനമന്ത്രി റിക്ഷാക്കാരനായ മംഗല്‍ കെവാട്ടിനെ തിരക്കുകള്‍ക്കിടയില്‍ സമയം കണ്ടെത്തി കാണുകയായിരുന്നു. മംഗല്‍ കെവാട്ടിന്റെയും കുടുംബത്തിന്റെയും സുഖ വിവരങ്ങള്‍ അന്വേഷിച്ച പ്രധാനമന്ത്രി, സ്വച്ഛ് ഭാരത് അഭിയാന് അദ്ദേഹം നല്‍കിയ സംഭാവനകളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. മോദിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഗംഗാ തീരം വൃത്തിയാക്കാന്‍ മംഗല്‍ കെവാട്ട് പലപ്പോഴും ശ്രമിക്കാറുണ്ടായിരുന്നു. സുഹൃത്തുക്കളുടെ നിര്‍ബന്ധ പ്രകാരമാണ് മംഗള്‍ കെവാട്ട് മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി ക്ഷണക്കത്ത് കൈമാറുകയായിരുന്നു. ശേഷം ഫെബ്രുവരി എട്ടാം തീയതി മോദിയുടെ ആശംസാ കത്ത് മംഗല്‍ കെവാട്ടിനെയും കുടുംബത്തെയും തേടിയെത്തുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments