25.1 C
Kollam
Thursday, March 13, 2025
HomeNewsമാര്‍ച്ച് എട്ടിന് മദ്യനിരോധനം

മാര്‍ച്ച് എട്ടിന് മദ്യനിരോധനം

തിരുവനന്തപുരം ജില്ലയില്‍ മാര്‍ച്ച് എട്ടിന് മദ്യനിരോധനം. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ചാണ് ജില്ലയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് 8 വൈകിട്ട് ആറുമണി മുതല്‍ മാര്‍ച്ച് ഒന്‍പത് വൈകിട്ട് ആറുവരെയാണ് മദ്യനിരോധനം . ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

ഈ ദിവസം തിരുവമനന്തപുരം കോര്‍പ്പറേഷനില്‍ മദ്യ വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും. കൂടാതെ പെങ്കാലയോടനുബന്ധിച്ച് നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ കുടിവെള്ള വിതരണം തടസപ്പടും. ഈ മാസം ആറ് മുതല്‍ ഒന്‍പത് വരെയുള്ള ദിവസങ്ങളിലാണ് വെള്ളത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ നഗരത്തിലെ തട്ടുകടകള്‍, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാത്രികാലപരിശോധനയും കര്‍ശനമാക്കും.

- Advertisment -

Most Popular

- Advertisement -

Recent Comments