ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിക്കാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ടിവരും. ലോക്ക് ഡൗൺ മെയ് മൂന്നുവരെയാണെങ്കിലും ഹോട്ട്സ്പോട്ടുകളുടെ അടിസ്ഥാനത്തിൽ ദീർഘിപ്പിക്കാനുള്ള സാധ്യതയാണുള്ളത്. പല സംസ്ഥാനങ്ങളിലും കൊറോണ വ്യാപനം നിലനിൽക്കുന്നതിനാൽ ദീർഘദൂര ട്രെയിൻ സർവീസുകളുടെ സാധ്യത മങ്ങുകയാണ്. കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇപ്പോൾ ഉള്ളത് സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ അഞ്ച്ജീവനക്കാരാണ്.കൂടാതെ മൂന്ന് എൻആർഎച്ച്എം ജീവനക്കാരും മൂന്ന് കേരള റെയിൽവേ പോലീസുമാണുള്ളത്. റെയിൽവേ സ്റ്റേഷൻ പൂർണമായും ഇപ്പോൾ നിശ്ചലാവസ്ഥയിലാണ്. ഇപ്പോൾ ഒരു പാർസൽ സ്പെഷ്യൽ സർവീസ് നിത്യവും നടന്നുവരുന്നു. കോഴിക്കോട് നിന്ന് നാഗർകോവിലിലേക്കും അവിടെ നിന്നും തിരിച്ച് കോഴിക്കോട്ടേക്കുമാണ് പാഴ്സൽ സർവീസ് നടക്കുന്നത്. 20ന് ഓഖയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഒരു സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നു. ഓഖയിൽ നിന്നും 20 ന് പുറപ്പെടുന്ന ട്രെയിൻ 22 രാവിലെ 10.40 ന് കൊല്ലത്ത് എത്തിച്ചേരും. 12ന് തിരുവനന്തപുരത്തും എത്തും. അതേപോലെ തിരുവനന്തപുരത്തുനിന്നും രാത്രി 11 ന് പുറപ്പെടുന്ന ട്രെയിൻ 12 .10 ന് കൊല്ലത്ത് എത്തും. 24 ന് രാത്രി ഒൻപതിന് ഓഖയിൽ എത്തിച്ചേരും. ഈ സർവീസ് അന്യദേശ തൊഴിലാളികളെ ഉദ്ദേശിച്ചാണ് നടത്തുന്നത്. ഇത് ഒറ്റ സർവീസ് മാത്രമായിരിക്കും. എഫ്സിഐ ലേക്ക് അരിയും ഗോതമ്പും കൊണ്ടുപോകാൻ ഗുഡ്സ് സർവീസും നടക്കുന്നുണ്ട്. എന്തെങ്കിലും സംബന്ധിച്ച് മേയ് 3 ന് ശേഷമെ തീരുമാനമുണ്ടാകൂ. തിരുവനന്തപുരത്തുള്ള ഡിവിഷൻ ഓഫീസ് ഇന്ന് തുറക്കാൻ ഇരുന്നതാണെങ്കിലും തിരുവനന്തപുരം ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചതിനാൽ ഓഫീസ് പ്രവർത്തനം ആരംഭിക്കാനായില്ല. ചിലപ്പോൾ 24മുതൽ തുറക്കാനാവുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ അധികൃതർ.