28.1 C
Kollam
Sunday, December 22, 2024
HomeMost Viewedകൊല്ലം ജില്ലയിൽ 24 പേർ കോവിഡ് - 19 ബാധിതർ; 2 പേർക്ക് രോഗമുക്തി

കൊല്ലം ജില്ലയിൽ 24 പേർ കോവിഡ് – 19 ബാധിതർ; 2 പേർക്ക് രോഗമുക്തി

മൂന്നു വയസുകാരന്‍ ഉള്‍പ്പടെ ജില്ലയില്‍ 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 22 പേരും വിദേശത്ത് നിന്നും എത്തിയവരാണ്. ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ്. 11 പേര്‍ കുവൈറ്റില്‍ നിന്നും ഏട്ടു പേര്‍ സൗദിയില്‍ നിന്നും കൂടാതെ, ദോഹ, അബുദാബി, നൈജീരിയ എന്നിവിടങ്ങളിൽ നിന്നും ഓരോരുത്തരുമാണ് എത്തിയത്. മയ്യനാട് സ്വദേശിനിയുടെ യാത്രാരീതി ലഭ്യമായിട്ടില്ല.

ചടയമംഗലം ചെറിയവിളനല്ലൂര്‍ സ്വദേശിനി(34), അവരുടെ മൂന്നു വയസുള്ള ആണ്‍കുട്ടി, കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിനി(35), ചവറ മുകുന്ദപുരം സ്വദേശി(39), പരവൂര്‍ കലയ്ക്കോട് സ്വദേശി(40), പവിത്രേശ്വരം കരിമ്പിന്‍പുഴ സ്വദേശി(33), മൈനാഗപ്പള്ളി നോര്‍ത്ത് സ്വദേശി(27), അഞ്ചാലുംമൂട് സ്വദേശിനി(52),
താഴത്ത് കുളക്കട സ്വദേശി(38), അയത്തില്‍ സ്വദേശി(25), കൊല്ലം വെസ്റ്റ് ആലുംമൂട് സ്വദേശി(60), പനയം പെരിനാട് സ്വദേശി(24), പെരുങ്ങാലം അരിനല്ലൂര്‍ സ്വദേശി(31), നല്ലില സ്വദേശി(44), പട്ടാഴി സ്വദേശി(33), പെരിനാട് ഞാറയ്ക്കല്‍ സ്വദേശി(46), ചവറ സ്വദേശി(27), എഴുകോണ്‍ ഇരുമ്പനങ്ങാട് സ്വദേശി(35), കരുനാഗപ്പള്ളി കെ എസ് പുരം സ്വദേശി(40), തൊടിയൂര്‍ സ്വദേശി(29), പൂയപ്പള്ളി തച്ചക്കോട് സ്വദേശി(40), പവിത്രേശ്വരം താഴം സ്വദേശി(28), മയ്യനാട് വലിയവിള സ്വദേശിനി(52), ഏഴംകുളം മാര്‍ത്താണ്ഡന്‍കര സ്വദേശി(25) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കൊല്ലം വെസ്റ്റ് ആലുംമൂട് സ്വദേശിയും ഏഴംകുളം സ്വദേശിയും തിരുവന്തപുരത്ത് ചികിത്സയിലാണ്. മറ്റുള്ളവരെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments