മലയാളക്കരയിൽ ആദ്യമായി അച്ചടിമഷി പുരണ്ട് തുടങ്ങാൻ ഭാഗ്യം ലഭിച്ചത്
തങ്കശ്ശേരി എന്ന സ്ഥലത്തുനിന്നുമായിരുന്നു?
പോർട്ടുഗീസുകാരുടെ കാലഘട്ടമായിരുന്നു. വിശുദ്ധ ഫ്രാൻസിസ് സേവ്യർ ഈ കാലയളവിൽ പ്രേക്ഷിത പ്രവർത്തനം നടത്തിയ കാലത്ത് തമിഴിൽ ആദ്യമായി ഇവിടെ സ്ഥാപിച്ച അച്ചുകൂടത്തിൽ നിന്നും ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയായിരുന്നു.
“ഡോക്ട്രീന ക്രിസ്ത്യാനാം” (1578)എന്ന പുസ്തകമായിരുന്നു അത്.

സാൻ സാൽവദോർ പ്രസ് എന്നായിരുന്നു മുദ്രണശാലയുടെ പേര്.
ഫാദർ ഹെൻട്രി ക്കിന്റെയും ഫാദർ മാനുവൽ പെട്രോയുടെയും തർജ്ജിമയിൽ ഒരുങ്ങിയ പുസ്തകമായിരുന്നു അത്.
ഇന്ന് ആ സ്ഥലം പുതിയ കെട്ടിടങ്ങൾ വന്നു ഓർമയിൽ പോലും ഇല്ലാതായിരിക്കുകയാണ്.
ഇനി ഒരിക്കലും തിരിച്ചു കൊണ്ടു വരാനാവാത്ത അവസ്ഥയിലായിലായി.
ഓർക്കുന്നവരെങ്കിലും ഓർക്കുന്നത് ഈ സ്ഥലത്തെ “അച്ചുകൂട പറമ്പ്” എന്നാണ്.
സാൻ സാൽവദോർ സെമിനാരിയുടെ നേതൃത്വത്തിൽ ജസ്വീറ്റ് പാതിരി ഫാദർ ജാഒഡെ ഫെറിയാണ് പ്രസിന് തുടക്കമിട്ടത്.























