29.4 C
Kollam
Tuesday, April 29, 2025
HomeNewsവി എസ് അച്യുതാനന്ദൻ അധ്യക്ഷ സ്ഥാനം ഒഴിയുന്നു; ഔദ്യോഗിക വസതി ഒഴിഞ്ഞു

വി എസ് അച്യുതാനന്ദൻ അധ്യക്ഷ സ്ഥാനം ഒഴിയുന്നു; ഔദ്യോഗിക വസതി ഒഴിഞ്ഞു

വി എസ് അച്യുതാനന്ദൻ ഭരണപരിഷ്ക്കാര കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നു. മുന്നോടിയായി ഔദ്യോഗിക വസതി ഒഴിഞ്ഞു.
ബാർട്ടൺ ഹില്ലിലെ മകന്റെ വീട്ടിലേക്ക് താമസം മാറ്റി.
ആരോഗ്യ പ്രശ്നമാണ് പ്രധാന കാരണം. ചുമതലകളെല്ലാം എത്രയും വേഗം നിർവ്വഹിച്ച് ഒഴിയാനായാണ് തീരുമാനം. താത്ക്കാലികമായാണ് താമസം മകന്റെ വീട്ടിലേക്ക് മാറ്റുന്നത്.
കോവിഡ് കാലത്തിന് മുമ്പേ പൊതു രംഗത്ത് നിന്നും വി എസ് വിട്ടു നിന്നിരുന്നു.
ആരോഗ്യപ്രശ്നം കണക്കിലെടുത്ത് വി എസ് ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തില്ല. പുന്നപ്രയിലാണ് അദ്ദേഹത്തിനും കുടും ബത്തിനും വോട്ടുള്ളത്. തിരുവനന്തപുരത്ത് താമസമായതിനാൽ അനാരോഗ്യം മൂലം യാത്ര ചെയ്യാനായില്ല.
- Advertisment -

Most Popular

- Advertisement -

Recent Comments