29 C
Kollam
Wednesday, January 20, 2021
Home News ആര്‍ക്കിടെക്ചര്‍, ഹോം ഡിസൈന്‍ പ്രതിഭകൾക്ക് അവാര്‍ഡ് : നോമിനേഷന്‍ ജനുവരി 20 മുതല്‍ ഏപ്രില്‍ 20...

ആര്‍ക്കിടെക്ചര്‍, ഹോം ഡിസൈന്‍ പ്രതിഭകൾക്ക് അവാര്‍ഡ് : നോമിനേഷന്‍ ജനുവരി 20 മുതല്‍ ഏപ്രില്‍ 20 വരെ

രാജ്യത്ത് ആദ്യമായി ഭവന രൂപകല്‍പ്പന  മേഖലയിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും നൂതന സങ്കേതികവിദ്യയിലല്‍ അധിഷ്ഠിതമായ ഓണ്‍ലൈന്‍ മത്സരം ‘ഹോം ഡിസൈന്‍ അവാര്‍ഡ് 2021’ സംഘടിപ്പിക്കുന്നു. ജനുവരി 20 മുതല്‍ ഏപ്രില്‍ 31 വരെ നൂറുദിവസം നീണ്ടുനില്‍ക്കുന്ന  ഓണ്‍ലൈന്‍ മത്സരം ഓണ്‍ലൈന്‍ ആര്‍ക്കിടെക്ച്ചര്‍ പ്ലാറ്റഫോമായ ആര്‍ക്‌ളിഫ്.കോമും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത വാര്‍ത്താവിനിമയ കമ്പനിയായ എക്‌സ്പ്രസോ ഗ്ലോബലും സംയുക്തമായാണ് നടത്തുന്നത്. മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിന് പൊതുജനങ്ങള്‍ക്കും ഓണ്‍ലൈന്‍ വോട്ടിംഗില്‍ പങ്കാളികളാകാം.
മത്സരാര്‍ത്ഥികള്‍ക്ക് www.homedesignawards.com   എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം. ജനുവരി 20 മുതല്‍ ഏപ്രില്‍ 20 വരെ നോമിനേഷന്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ആഗോള ശ്രദ്ധ നേടുന്ന ഈ മത്സരത്തില്‍ പ്രായഭേദമന്യേ വാസ്തുശില്‍പികള്‍ക്കും ആര്‍കിടെക്ട് വിദ്യാര്‍ത്ഥികള്‍ക്കും ഡിസൈനിംഗില്‍ അഭിരുചിയുള്ളവര്‍ക്കും പങ്കെടുക്കാം. അവാര്‍ഡ് പ്രഖ്യാപനം മെയ് ഒന്നിന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ രംഗത്തെ പ്രതിഭകളുടെ സര്‍ഗാത്മകതയും കഴിവും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വേദിയാകും ഹോം ഡിസൈന്‍ അവാര്‍ഡ് 2021′ എന്ന് ആര്‍ക്‌ളിഫ് സിഎംഡി സിദ്ദിഖ് എം പറഞ്ഞു.  വാസ്തുവിദ്യ വിദഗ്ധരുടെ ആഗോള കൂട്ടായ്മ രൂപീകരിക്കുകയും കോവിഡാനന്തരം ഈ രംഗത്തുള്ളവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഈ നൂതന മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എക്‌സപ്രസോ ഗ്ലോബല്‍ ചെയര്‍മാന്‍ അഫ്താബ് ഷൗഖത്ത് പി.വി വ്യക്തമാക്കി.
യുനെസ്‌കോ അവാര്‍ഡ് ജേതാവും പ്രമുഖ വാസ്തുശില്‍പിയുമായ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ദേശിയ ചലച്ചിത്ര പുരസ്‌കാര ജേതാവും പ്രൊഡക്ഷന്‍ ഡിസൈനറുമായ സാബു സിറിള്‍, വോഗ് മാസിക പുരസ്‌കാര ജേതാവ് പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ പ്രസാദ് നായിക്, വാസ്തുശില്‍പി മാത്യു ജോര്‍ജ്ജ്, സംവിധായകന്‍ വി.എ ശ്രീകുമാര്‍ തുടങ്ങിയ പ്രമുഖര്‍ അടങ്ങിയ ജൂറിയാണ് വിജയികളെ നിശ്ചയിക്കുക.
ആര്‍ക്ലിഫ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഷംസീര്‍ പി.എം, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് മാനേജര്‍ നിഖില്‍ ശശീന്ദ്രന്‍, എക്‌സ്പ്രസോ ഗ്ലോബല്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ സിദ്ധിഖ് തയ്യില്‍, ക്രിയേറ്റിവ് ഡയറക്ടര്‍ ഫൈസല്‍ ഹസൈനാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്- 8086223444
ഇമെയില്‍- [email protected] .

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

വാട്സ് ആപ്പിന്റെ നടപടിക്കെതിരെ കേന്ദ്ര സർക്കാർ; നയം പിൻവലിക്കണം

വാട്സ് ആപ്പിന്റെ നടപടിക്കെതിരെ കേന്ദ്ര സർക്കാർ . ഉപഭോക്താക്കളുടെ സ്വകാര്യ നയത്തിൽ വരുത്തിയ മാറ്റം പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു . ഇത് സംബന്ധിച്ചു ഇലക്ട്രോണിക്സ് ആൻറ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വാട്സ് ആപ്പ്...

പി എസ് സിയെ നോക്കുകുത്തിയാക്കി സർക്കാർ പിൻവാതിൽ നിയമനം നടത്തുന്നു ; യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സെക്രട്ടറിയേറ്റ് മാർച്ച് .

പി എസ് സിയെ നോക്കുകുത്തിയാക്കി സർക്കാർ പിൻവാതിൽ നിയമനം നടത്തുന്നതിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സെക്രട്ടറിയേറ്റ് മാർച്ച് . സംഘർഷത്തെ തുടർന്ന് പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു . പ്രവർത്തകർ പോലീസുമായി ഉന്തും തള്ളും ഉണ്ടായി...

കെ പി സി സി അധ്യക്ഷനായി കെ .സുധാകരൻ എത്താൻ സാധ്യത ; എന്നാൽ പദവികളോട് ഒരു ആർത്തിയുമില്ല .

കെ പി സി സി അധ്യക്ഷനായി കെ .സുധാകരൻ എത്താൻ സാധ്യത.മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് ഇത് . എന്നാൽ പദവികളോട് ആർത്തിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി . സ്ഥാനാർഥി നിർണ്ണയം പൂർത്തിയായാലുടൻ കെ...

കെ .വി തോമസിന് പാർട്ടി പദവികൾ നൽകേണ്ടതില്ല ; കടുത്ത അതൃപ്തിയിൽ ഹൈക്കമാൻഡ്

കെ .വി തോമസിന് പാർട്ടി പദവികൾ നൽകേണ്ടതില്ലെന്ന് ഹൈക്കമാൻഡിൽ സൂചന. അദ്ദേഹത്തിൻ്റെ അടുത്തകാല പ്രവർത്തികളിൽ കടുത്ത അതൃപ്തിയാണ് കോൺഗ്രസ്സ് ഹൈക്കമാൻഡിനുള്ളത് . കെ.വി തോമസ് ഇടതു പക്ഷത്തേക്ക് ചായുന്നുവെന്ന റിപ്പോർട്ടുകൾ ഹൈക്കമാൻഡ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്...

Recent Comments

%d bloggers like this: