ഇന്ത്യ – ചൈന അതിർത്തിയിൽ ഇരു രാജ്യങ്ങളും സേന പിന്മാറ്റം തുടങ്ങി.
ഏപ്രിലിന് ശേഷമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇരു രാജ്യങ്ങളും നീക്കും .
പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് രാജ്യസഭയിൽ അറിയിച്ചു .
പാംഗോങ് തടാകത്തിന്റെ തെക്കുവടക്ക് മേഖലകളിൽ നിന്ന് ഇരു സേനകളും പിന്മാറ്റം ആരംഭിച്ചു.
എന്നാൽ ലഡാക്കിലെ സംഘർഷ മേഖലകളിൽനിന്നും സേനാ പിന്മാറ്റം സംബന്ധിച്ച് നടപടിയായില്ല.
സൈനിക തലത്തിൽ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചു.
ഇന്ത്യൻ സൈന്യം പാംഗോങ് തടാകത്തിലെ ഫിംഗർ മൂന്ന് മലനിരകളിലേക്കും ചൈനീസ് സേന ഫിംഗർ എട്ട് മലനിരകളിലേക്കും പിൻവാങ്ങും .
ഇതിനിടയിലുള്ള മേഖലകൾ നോൺ പട്രോളിങ് സോണായിരിക്കുമെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി.