27.1 C
Kollam
Sunday, December 22, 2024
HomeNewsകൊല്ലത്ത് മുകേഷ് തന്നെ മത്സരിക്കുമെന്ന് ഉറപ്പാകുന്നു; പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിന് ജനങ്ങൾ മറുപടി നല്കും

കൊല്ലത്ത് മുകേഷ് തന്നെ മത്സരിക്കുമെന്ന് ഉറപ്പാകുന്നു; പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിന് ജനങ്ങൾ മറുപടി നല്കും

കൊല്ലത്ത് മുകേഷ് തന്നെ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പാകുന്നു.
സിനിമാക്കാരൻ ആണെങ്കിലും
എംഎൽഎ എന്ന നിലയിൽ
കൊല്ലത്ത് നടത്താത്ത വികസനപ്രവർത്തനങ്ങൾ ഏതാണെന്ന് മുകേഷ് ചോദിക്കുന്നു. കിഫ് ബിയുടെ സഹായത്തോടെ 1330 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് രൂപംനൽകിയത്.

സിനിമാക്കാരൻ എന്ന് പറഞ്ഞ് പ്രതിപക്ഷവും മറ്റും ആക്ഷേപിക്കുമ്പോൾ അതിൽ ഒരു അടിസ്ഥാനവുമില്ല. ഇനിയും എൽഡിഎഫിന് കൊല്ലത്ത് സ്ഥാനാർത്ഥിയാക്കാനാണ് താല്പര്യം. മത്സരിക്കാൻ തന്നെയാണ് തീരുമാനം.

കൊല്ലത്തെ എംഎൽഎ യെ മണ്ഡലത്തിൽ കാണാനില്ലെന്ന് കോൺഗ്രസ് നേരത്തെ മുതൽ പറഞ്ഞു ആക്ഷേപിച്ചിരുന്നു. ആർക്കും എന്തും പറയാം. പക്ഷേ, യാഥാർത്ഥ്യം അവർക്ക് അറിയാമെങ്കിലും രാഷ്ട്രീയപരമായി അങ്ങനെ പറയാനെ കഴിയുകയുള്ളൂ. കാണാനില്ലെന്ന് പറഞ്ഞ് പോലീസിൽ പരാതിപ്പെട്ടിരുന്നു. എംഎൽഎ എന്ന നിലയിൽ ഇനി എന്ത് വികസനമാണ് കൊല്ലത്ത് നടത്താനുള്ളത്? ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു. അവയിൽ തുടങ്ങിവച്ച കൂടുതൽ വികസനപ്രവർത്തനങ്ങളുമുണ്ട്. പലതും സമയബന്ധിതമായി തീർക്കാവുന്നതല്ല.
45 കോടി രൂപ പെരുമൺ പാലത്തിനു വേണ്ടി മാറ്റിവെച്ചതും കർമ്മനിരത മുൻനിർത്തിയാണ്. ഇനിയും മത്സരിച്ചാൽ കൊല്ലത്തെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് മുകേഷ് എംഎൽഎ വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments