22.9 C
Kollam
Thursday, January 22, 2026
HomeNewsനാട് നന്നാകാൻ യുഡിഎഫ്; 'വാക്ക്' നല്കുന്നു യുഡിഎഫ് എന്ന വാചകവും

നാട് നന്നാകാൻ യുഡിഎഫ്; ‘വാക്ക്’ നല്കുന്നു യുഡിഎഫ് എന്ന വാചകവും

യുഡിഎഫിന്റെ
നിയമസഭാ പ്രചാരണ വാചകം പ്രകാശനംചെയ്തു. വാചകം : “നാട് നന്നാകാൻ
യുഡിഎഫ്”
ഒപ്പം ‘വാക്ക്’ നൽകുന്നു യുഡിഎഫ് എന്ന വാചകവും. ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല. ഇനിയും ചർച്ചകൾ ആവശ്യമായുണ്ട്. പിണറായി സർക്കാരിൻറെ അഞ്ചുവർഷക്കാല അഴിമതിയും അനധികൃത നിയമങ്ങളും മറ്റും പ്രചരണ വിഷയമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
കേരത്തിൽ ഏറ്റവും കൂടുതൽ വീടുകൾ നൽകിയത് യുഡിഎഫ് ഭരണകാലത്താണ്. യുഡിഎഫ് കാലത്ത് നാല് ലക്ഷം വീടുകൾ വെച്ചു.
അതേസമയം എൽഡിഎഫ് രണ്ടര ലക്ഷത്തിന് താഴെയാണ് വീടുകൾ വെച്ചത്.
പി ആർ ഡി യെ ഉപയോഗിച്ച് പിണറായി സർക്കാർ തെറ്റായ പ്രചരണങ്ങൾ നടത്തി.
ഇത് ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടും.
സീറ്റ് വിഭജന കാര്യത്തിൽ അന്തിമ തീരുമാനം വ്യാഴാഴ്ച ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments