എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപം കെട്ടിടം ചരിഞ്ഞു. നേരത്തെ ഹോട്ടൽ റോയൽ പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടമാണ് ചരിഞ്ഞത്. ഓഫീസുകളും കടകളുമൊക്കെയാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. കുറച്ചുനാൾ കോൺഗ്രസ് ഓഫീസും ഇവിടെ പ്രവർത്തിച്ചിരുന്നു. അടുത്ത കെട്ടിടങ്ങള്‍ക്കും ഭീഷണിയാകുന്ന നിലയിലാണ് കെട്ടിടം ചരിഞ്ഞുകൊണ്ടിരിക്കുന്നത്. ഈ ഭാഗത്തേക്കുള്ള വൈദ്യുതി പൂര്‍ണമായും വിച്ഛേദിച്ചു. ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. കടകളിലെ വിലപിടിച്ച സാധനങ്ങളും എടുത്തുമാറ്റിയിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തി സുരക്ഷാ പ്രവർത്തനം തുടങ്ങി.