വർഗ്ഗീയ രാഷ്ട്രീയത്തെ അഭിമുഖീകരിക്കാനും അതിജീവിക്കാനും കോൺഗ്രസിന് മാത്രമെ കഴിയു. അഖിലേന്ത്യാ തലത്തിൽ വേരുള്ള ഒരു പാർട്ടി കോൺഗ്രസ് മാത്രമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ദുർബലപ്പെട്ടു.
മണ്ഡല കമ്മീഷൻ റിപ്പോർട്ട് കോൺഗ്രസ് യഥാസമയം നടപ്പിലാക്കുകയും അത് ജനവിഭാഗങ്ങൾക്ക് നല്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഈ ഒരു സ്ഥിതി വരില്ലായിരുന്നു.
വി പി സിംഗിന്റെ കാലത്ത് കോൺഗ്രസ് മണ്ഡൽ റിപ്പോർട്ട് പൂഴ്ത്തി വെച്ചിരുന്നു. എന്നാൽ, വി പി സിംഗ് അത് തന്ത്രപൂർവ്വം നടപ്പിലാക്കി.
കോൺഗ്രസിൽ ഉൾപാർട്ടി ജനാധിപത്യം ഇല്ലാതായി. അത് മാറണം.
കേരളത്തിൽ കോൺഗ്രസിന് പരാജയം ഗ്രൂപ്പിസ മാണ്. ഗ്രൂപ്പിന് അധീതമാകണം. കോൺഗ്രസിന്റെ ഏറ്റവും വലിയ ശാപം നോമിനേഷനിലെ ഡിനോമിനേഷനാണ്. മെറിറ്റിന് പ്രാധാന്യമില്ല. സ്വാധീനത്തിനാണ് പ്രാമുഖ്യം. അതിന് മാറ്റമുണ്ടാകണം. അഭിമുഖത്തിന്റെ വീഡിയോയുടെ ഒന്നാം ഭാഗം കാണാൻ താഴത്തെ വീഡിയോയിൽ ക്ലിക്ക് ചെയ്യുക :