29 C
Kollam
Sunday, December 22, 2024
HomeNewsCrimeജനസേവകേന്ദ്രത്തിൽ ജീവനക്കാരി തൂങ്ങി മരിച്ചു; വെട്ടിക്കോട്ട് പാലക്കണ്ടത്തിൽ ഷിബുവിന്റെ ഭാര്യ രമ്യ

ജനസേവകേന്ദ്രത്തിൽ ജീവനക്കാരി തൂങ്ങി മരിച്ചു; വെട്ടിക്കോട്ട് പാലക്കണ്ടത്തിൽ ഷിബുവിന്റെ ഭാര്യ രമ്യ

ആലപ്പുഴ ഭരണിക്കാവ് പഞ്ചായത്ത് ഓഫീസിലെ ജനസേവ കേന്ദ്രത്തിനുളളിൽ ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വെട്ടിക്കോട്ട് പാലക്കണ്ടത്തിൽ ഷിബുവിന്റെ ഭാര്യ രമ്യ(38)യാണ് മരിച്ചത്.തിങ്കളാഴ്ച്ച വൈകിട്ട് ജോലികഴിഞ്ഞ് ഏറെ നേരമായിട്ടും വീട്ടിലെത്താതതിനെത്തുടർന്ന് ഭർത്താവ് വളളിക്കുന്നം പോലീസിൽ പരാതി നൽകിയിരുന്നു.മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിൽ പഞ്ചായത്ത് ഓഫീസിന്റെ പരിധിയിൽ തന്നെ ഫോൺ ഉണ്ടെന്ന് കണ്ടത്തി.തുടർന്ന് രാത്രി 11ഓടെ ജനസേവകേന്ദ്രം തുറന്ന് നടത്തിയ പരിശോധനയിൽ ഫാനിൽ ഷാൾ ഉപയോഗിച്ച്‌ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.കുടുംബപ്രശ്‌നങ്ങളും, കടബാധ്യതയുമാണ് ആത്മഹത്യക്ക് കാരണമെന്ന് കാണിച്ച ആത്മഹത്യക്കുറിപ്പ് കണ്ടെത്തി.
ഏകമകൻ കാർത്തിക്‌.

- Advertisment -

Most Popular

- Advertisement -

Recent Comments