26 C
Kollam
Friday, November 15, 2024
HomeNewsCrimeമുട്ടില്‍ മരംമുറി കേസില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍; ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടർന്ന്

മുട്ടില്‍ മരംമുറി കേസില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍; ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടർന്ന്

മുട്ടില്‍ മരം മുറി കേസില്‍ പ്രതിയായ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കെ.ഒ.സിന്ധു അറസ്റ്റില്‍. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സിന്ധു കീഴടങ്ങുകയായിരുന്നു. മുട്ടില്‍ വില്ലേജ് ഓഫീസറായിരുന്ന കെ.കെ.അജിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹൈക്കോടതി അജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അനുമതി നല്‍കിയതിനാണ് ഉദ്യോഗസ്ഥരെ കേസില്‍ പ്രതി ചേര്‍ത്തത്.

ഉദ്യോഗസ്ഥരുടെ അനധികൃത ഇടപെടല്‍ മൂലം 8 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗമിക്കവേ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് റവന്യൂ ഉത്തരവി മറവില്‍ പട്ടയ ഭൂമിയില്‍ നിന്നും വനഭൂമിയില്‍ നിന്നും വ്യാപകമായി മരം മുറിച്ച് കടത്തിയതാണ് വിവാദങ്ങളുണ്ടാക്കിയത്. വിവിധ ജില്ലകളില്‍ നിന്നാണ് 14.42 കോടിയുടെ മരമാണ് മുറിച്ചു കടത്തിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments