വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രാദേശ വാസികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കിയിട്ടുള്ളതെന്ന് സംസ്ഥാന തുറുമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. തുറമുഖ നിര്‍മ്മാണത്തിന്റെ വ്യത്യസ്ഥ ഘട്ടങ്ങളില്‍ ഉയര്‍ന്നു വന്ന ഒട്ടുമിക്ക വിഷയങ്ങള്‍ക്കും സര്‍ക്കാര്‍ മാന്യമായ പരിഹാരം കണ്ടിട്ടുണ്ട്. പ്രദേശ വാസികള്‍ സമര്‍പ്പിച്ച ആവശ്യങ്ങളെ തരം തിരിച്ച് അടിയന്തിരമായി പരിഹരിക്കേണ്ടതും കൂടുതല്‍ സമയം ആവശ്യമുള്ളതും എന്ന ക്രമത്തിലാണ് സര്‍ക്കാര്‍ പരിഹാര പദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളത്.
അതോടൊപ്പം തുറമുഖ പരിസരത്ത് പുതുതായി ആരംഭിക്കുന്ന കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ ഉടനടി ആരംഭിക്കും. ഇതില്‍ പതിനായിരത്തോളം ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും. പ്രദേശവാസികള്‍ക്ക് ഈ പദ്ധതിയില്‍ വലിയ തൊഴില്‍ സാധ്യതകള്‍ ഉണ്ടാകും. പദ്ധതിക്കാവശ്യമായ വിദഗ്ദ തൊഴിലാളികളെ ലഭിക്കുന്നതിന് അസാപ്പില്‍ പ്രദേശവാസികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുവാന്‍ തീരുമാനമായിട്ടുണ്ട്.അപകടത്തില്‍പ്പെടുന്ന ബോട്ടുകള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനായി ഇതിനകം എല്ലാ ബോട്ടുകളെയും ഇന്‍ഷുര്‍ ചെയ്തിട്ടുണ്ട്.
കൂടാതെ ഹാര്‍ബറിലെ വലിയ തിരകള്‍ മൂലം ബോട്ടുകള്‍ അപകടത്തില്‍പ്പെുടുന്നത് ഒഴിവാക്കുന്നതിനായി ഡ്രഡ്ജിംഗ് നടത്തി. ഇവിടെ ഒരു പുതിയ പുലിമുട്ട് നിര്‍മ്മിക്കുവാന്‍ തീരമാനിച്ചു. ഇതിനായി കേന്ദ്രസര്‍ക്കാറിന്റെ സി.ഡബ്ലിയു.പി.ആര്‍.എസ് പഠനം നടത്തി റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടുണ്ട്.
–