26.4 C
Kollam
Monday, December 30, 2024
HomeNewsCrimeപ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിക്ക് പീഡനം; അഞ്ചുപേര്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിക്ക് പീഡനം; അഞ്ചുപേര്‍ പിടിയില്‍

നിലമ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂരില്‍ കരുളായിക്കടുത്ത് പുള്ളിയില്‍ വടക്കോട്ടില്‍ ഹരീഷ് (28), സഹോദരന്‍ പുള്ളിയില്‍ വടക്കോട്ടില്‍ ഗിരീഷ് (25), മമ്പാട് വടപുറം ചെക്കരാട്ടില്‍ അല്‍ത്താഫ് അമീന്‍ (20), അമരമ്പലം തോട്ടേക്കാട് ഓട്ടുപ്പാറ ദില്‍ജിത് (22) എന്നിവരാണ് പിടിയിലായത്.

പ്രതികളിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കു നേരെയുള്ള അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ ബന്ധുവാണെന്ന് പോലീസ് പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments