വിഴിഞ്ഞം തുറമുഖത്ത് വൈദികരുടെ നേതൃത്വത്തില്‍ നടന്നുവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സമരത്തിനെത്തിയ തൊഴിലാളികള്‍ക്ക് ഭക്ഷണം കൊണ്ടുപോകുന്നത് പൊലിസൂകാര്‍ തടസപ്പെടുത്തിയതിനെ തുടര്‍ന്നും വൈദികരെ മര്‍ദിച്ചെന്നും ആരോപിച്ചാണ് നിരാഹാരം നടന്നത്. അതേസമയം, പരാതി ഉയര്‍ന്ന പൊലിസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതോടെയാണ് നിരാഹാരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
സമരസമിതി കണ്‍വീനര്‍ ഫാ. തിയഡോഷ്യസിന്റെ നേതൃത്വത്തില്‍ വൈദികരും അല്‍മായരും ഉള്‍പ്പെടെ ആറുപേര്‍ ആയിരുന്നു തുറമൂഖ കവാടത്തിനു മുന്നില്‍ അനിശ്ചിതകാല സമരം നടത്തിയത്.