27.4 C
Kollam
Monday, February 3, 2025
HomeMost Viewedഹാപ്ടിക്കുമായി സഹകരിച്ച് ട്രെയിനുകളില്‍ ഭക്ഷണം എത്തിക്കുന്നു; ഐആര്‍സിടിസി

ഹാപ്ടിക്കുമായി സഹകരിച്ച് ട്രെയിനുകളില്‍ ഭക്ഷണം എത്തിക്കുന്നു; ഐആര്‍സിടിസി

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ഹാപ്ടിക്കുമായി സഹകരിച്ച് ട്രെയിനുകളില്‍ ഭക്ഷണം എത്തിക്കാന്‍ ഐആര്‍സിടിസി. ജിയോ ഹാപ്റ്റികുമായി സഹരിച്ച് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് വഴി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനങ്ങള്‍ നല്‍കുകയാണ് ഐആര്‍സിടിസിയുടെ ഫുഡ് ഡെലിവറി സേവനമായ സൂപ്പ്.

ആപ്പുകള്‍ ഒന്നും ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ യാത്രക്കാര്‍ക്ക് വാട്ട്‌സ്ആപ്പിലൂടെ ചാറ്റ്‌ബോട്ട് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും.ഭക്ഷണം ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞാല്‍ നിമിഷങ്ങള്‍ക്കകം തന്നെ, അതായത് യാത്രയ്ക്കിടയില്‍ തന്നെ ഭക്ഷണം യാത്രക്കാര്‍ക്ക് അവരുടെ സീറ്റില്‍ ലഭിക്കും.ഓര്‍ഡര്‍ വിജയകരമായി നല്‍കുന്നതിന് യാത്രക്കാര്‍ അവരുടെ പിഎന്‍ആര്‍ നമ്പര്‍ നല്‍കേണ്ടതുണ്ട്. കാരണം,ട്രെയിനിലായിരിക്കുമ്പോള്‍ തന്നെ ഇഷ്ട ഭക്ഷണം യാത്രക്കാരാണ് കഴിക്കാന്‍ സാധിക്കുന്നു.

ഇതിനായി യാത്രക്കാര്‍ക്ക് +91 7042062070 എന്ന നമ്പറിലേക്ക് ‘ഹായ്’ എന്ന് മെസേജ് അയച്ചാല്‍ മതിയാകും. ഓര്‍ഡറുകള്‍ നല്‍കുന്നതിന് ആദ്യം ഈ നമ്പറിലേക്ക് പിഎന്‍ആര്‍ നമ്പര്‍ അയച്ച് നല്കണം. മാത്രമല്ല ഏത് സ്റ്റേഷനില്‍ എത്തുമ്പോഴാണ് ഭക്ഷണം വേണ്ടെതെന്ന് പറയുകയും വേണം. ഇതിനുള്ള ഓപ്ഷനുകള്‍ ഈ നമ്പറില്‍ നിന്നും ലഭിക്കും അത് തെരഞ്ഞെടുത്താല്‍ മാത്രം മതിയാകും.

പണം ക്യാഷ് ഓണ്‍ ഡെലിവറി ആയും ഓണ്‍ലൈന്‍ പേയ്‌മെന്റ് ആയും നല്‍കാം.യാത്രക്കാരന് ഓര്‍ഡര്‍ തത്സമയം ട്രാക്ക് ചെയ്യാനും ഫീഡ്ബാക്ക് നല്‍കാനും സാധിക്കും. യാത്രക്കാരന്‍, തിരഞ്ഞെടുത്ത സ്റ്റേഷനില്‍ എത്തിയാല്‍ അവരവരുടെ സീറ്റുകളില്‍ നിന്നും ഭക്ഷണം സ്വീകരിക്കണം. ഇതിനായി ട്രെയിനില്‍ നിന്നും പുറത്തിറങ്ങുകയോ അന്വേഷിച്ച് നടക്കുകയോ വേണ്ട. ബറോഡ, വിജയവാഡ, കാണ്‍പൂര്‍, തുണ്ഡ്‌ല ജംഗ്ഷന്‍ എന്നിവയുള്‍പ്പെടെ 100ലധികം എ1, എ, ബി വിഭാഗങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഈ പുതിയ സേവനം നിലവില്‍ ലഭ്യമാണ് എന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

- Advertisment -

Most Popular

- Advertisement -

Recent Comments