29 C
Kollam
Sunday, December 22, 2024
HomeMost Viewedവൈദ്യുതി തകരാർ; കർണാടക സർക്കാർ ആശുപത്രിയിലെ മൂന്ന് രോഗികൾ മരിച്ചു

വൈദ്യുതി തകരാർ; കർണാടക സർക്കാർ ആശുപത്രിയിലെ മൂന്ന് രോഗികൾ മരിച്ചു

വൈദ്യുതി തകരാർ മൂലം കർണാടകയിലെ ബെല്ലാരിയിലെ സർക്കാർ ആശുപത്രിയിലെ മൂന്ന് രോഗികൾ മരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ച രോ ഗികളാണ് ബുധനാഴ്ച മരണപ്പെട്ടത്. എന്നാൽ ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചു. സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വൈദ്യുതി നിലച്ച സമയത്ത് വിജയനഗര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (വിംസ്) വെന്റിലേറ്ററിലായിരുന്നു മൗല ഹുസൈൻ (35), ചേട്ടമ്മ (30), മനോജ് (18) എന്നിവർ. ഹുസൈന്റെയും ചേട്ടമ്മയുടെയും മരണം ബുധനാഴ്ച വൈകുന്നേരവും മനോജിന്റെ മരണം വ്യാഴാഴ്ചയുമാണ് സ്ഥിരീകരിച്ചത്.

മരണവിവരം ആശുപത്രി അധികൃതർ ഉടൻ വീട്ടുകാരെ അറിയിച്ചില്ലെന്ന് മനോജിന്റെ സഹോദരൻ നരേഷ് ആരോപിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments