24.5 C
Kollam
Wednesday, October 22, 2025
HomeNewsCrimeദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കേസ് വിവരങ്ങള്‍ ഒന്നാം പ്രതി വിനിഷിന് ചോര്‍ത്തി നല്‍കിയതിനാണ് നടപടി. മാവേലിക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐമാരായ വര്‍ഗീസ്, ഗോപാലകൃഷ്ണന്‍, ഹക്കീം എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ദേവസ്വം ബോര്‍ഡ്, ബിവറേജസ് കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ പ്രതികള്‍ ജോലി വാഗ്ദാനം ചെയ്യുകയും അഞ്ച്കോടിയോളം രൂപ തട്ടിയെടുക്കുകയും ചെയ്തതാണ് കേസ്. പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഗ്രേഡ് എസ്‌ഐമാര്‍ കേസ് വിവരങ്ങള്‍ ഒന്നാം പ്രതിക്ക് ചോര്‍ത്തി നല്‍കിയത്. നിലവില്‍ അഞ്ച് പേരാണ് അറസ്‌ററിലായിട്ടുള്ളത്.

ഒന്നാം പ്രതി വിനീഷിനെതിരെ 24 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നായി 50 ലധികം പേര്‍ തട്ടിപ്പിന് ഇരയായെന്നാണ് പ്രാഥമിക നിഗമനം. ക്ലാര്‍ക്ക്, അറ്റന്‍ഡര്‍, പ്യൂണ്‍ തസ്തികകളില്‍ നിയമനം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
കൂട്ടു പ്രതികളായ ചെട്ടികുളങ്ങര കടവൂര്‍ പത്മാലയം പി. രാജേഷ്, പേള പള്ളിയമ്പില്‍ വി. അരുണ്‍ , കണ്ണമംഗലം വടക്ക് മങ്കോണത്ത് അനീഷ്, ഓലക്കെട്ടിയമ്പലം ശ്രേഷ്ഠത്തില്‍ എസ്. ആദിത്യന്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments