27.4 C
Kollam
Sunday, December 22, 2024
HomeNewsകോടിയേരിക്ക് കെ.സുധാകരന്‍ ആദരാജ്ഞലി അര്‍പ്പിക്കാനെത്തി; അപൂര്‍വ്വ കാഴ്ചയായി

കോടിയേരിക്ക് കെ.സുധാകരന്‍ ആദരാജ്ഞലി അര്‍പ്പിക്കാനെത്തി; അപൂര്‍വ്വ കാഴ്ചയായി

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ആദരാജ്ഞലി അര്‍പ്പിക്കാനെത്തിയത് അപൂര്‍വ്വ കാഴ്ചയായി. കോടിയേരിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച തലശ്ശേരി ടൗണ്‍ ഹാളില്‍ എത്തിയാണ് കെ.സുധാകരന്‍ മുതിര്‍ന്ന സിപിഎം നേതാവിന് ആദരാഞ്ജലി അര്‍പ്പിച്ചത്. കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ഇരുചേരികളില്‍ നിന്നും പരസ്പരം പോരാടിയെങ്കിലും കോടിയേരിക്ക് വിട ചൊല്ലാന്‍ സുധാകരന്‍ എത്തിയത് രാഷ്ട്രീയ ചരിത്രത്തിലെ അപൂര്‍വ്വ മുഹൂര്‍ത്തമായി മാറി.

കോടിയേരിയുടെ മൃതദേഹത്തിന് പുഷ്പചക്രം സമര്‍പ്പിച്ച് വണങ്ങിയ സുധാകരന്‍ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനരികിലേക്ക് എത്തി സംസാരിക്കുകയും ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ എന്നിങ്ങനെ പതിറ്റാണ്ടുകളായി കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നേര്‍ക്കുനേര്‍ നിന്ന് പോരടിച്ച രാഷ്ട്രീയ നേതാക്കളോടെല്ലാം കെ.സുധാകരന്‍ സൗഹൃദം പുതുക്കി. കോടിയേരിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാനെത്തിയ ജനസാഗരത്തെ സാക്ഷി നിര്‍ത്തിയായിരുന്ന രാഷ്ട്രീയ ചരിത്രത്തിലെ ഈ അപൂര്‍വ്വ കാഴ്ച.

- Advertisment -

Most Popular

- Advertisement -

Recent Comments