27.4 C
Kollam
Sunday, December 22, 2024
HomeNewsCrimeലൈഫ് മിഷന്‍ അഴിമതി; എം ശിവശങ്കറിന് സിബിഐ നോട്ടിസ്

ലൈഫ് മിഷന്‍ അഴിമതി; എം ശിവശങ്കറിന് സിബിഐ നോട്ടിസ്

ലൈഫ് മിഷന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സിബിഐ നോട്ടിസ്. ചോദ്യംചെയ്യലിന് നാളെ ഹാജരാകണമെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ ആവശ്യം. രാവിലെ 10.30 ന് സിബിഐ ഓഫീസിലെത്തണമെന്നാണ് നോട്ടീലില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

ലൈഫ് മിഷന്‍ കേസില്‍ ഇതാദ്യമായാണ് ശിവശങ്കറെ സിബിഐ ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷന്റെ പദ്ധതിയില്‍ വടക്കാഞ്ചേരിയില്‍ ഫ്‌ലാറ്റ് നിര്‍മിക്കുന്നതിന് കരാര്‍ നല്‍കിയതില്‍ കോടിക്കണക്കന് രൂപ ഇടനിലപ്പണം കൈപ്പറ്റിയെന്നാണ് ശിവശങ്കറിനെതിരായ ആരോപണം. യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും എം ശിവശങ്കറും ഇത് വീതിച്ചെടുത്തെന്നും സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശിവശങ്കറെ വിളിപ്പിച്ചിരിക്കുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്, സന്ദീപ് നായ!ര്‍ എന്നിവരടക്കം ലൈഫ് മിഷന്‍ അഴിമതി കേസിലും പ്രതിയാണ്. ലൈഫ് മിഷന്‍ ഇടപാടിലെ കോഴ, ശിവശങ്കറിന്റെ പൂര്‍ണ അറിവോടെയായിരുന്നുവെന്നും സ്വപ്ന സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. സാമ്പത്തിക ഇടപാടിന്റെ മുഴുവന്‍ രേഖകളും സിബിഐ ശേഖരിച്ചിട്ടുണ്ട്. ഇതനുസരിച്ച് കൂടുതല്‍ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് നീക്കം.

- Advertisment -

Most Popular

- Advertisement -

Recent Comments