29 C
Kollam
Sunday, December 22, 2024
HomeNewsസ്വിഫ്റ്റ് ബസ്സുകൾക്ക് 110 കി.മീ വേഗത; കെഎസ്ആർടിസി തീരുമാനം വിവാദമാകുന്നു

സ്വിഫ്റ്റ് ബസ്സുകൾക്ക് 110 കി.മീ വേഗത; കെഎസ്ആർടിസി തീരുമാനം വിവാദമാകുന്നു

വടക്കഞ്ചേരിയിലെ ദാരുണ ദുരന്തത്തിന് കാരണം ടൂറിസ്റ്റ് ബസ്സിൻ്റെ അമിതവേഗമാണെന്നിരിക്കെ സ്വിഫ്റ്റ് ബസ്സുകൾക്ക് 110 കി.മീ വേഗത നിശ്ചയിച്ച കെഎസ്ആർടിസി തീരുമാനം വിവാദമാകുന്നു. ഉത്തരവ് റദ്ദാക്കേണ്ടിവരുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. അന്തർ സംസ്ഥാന സർവ്വീസുകൾക്ക് കേരളത്തിന് പുറത്തുമാത്രമാണ് ഈ വേഗ പരിധി നിശ്ചയിച്ചതെന്നാണ് കെഎസ്ആർടിസി വിശദീകരിക്കുന്നത്.

വടക്കഞ്ചേരിയിൽ അപകടത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസ്സിൻ്റെ വേഗം മണിക്കൂറിൽ 97.2 കിമീ ആയിരുന്നു. ബസിൻ്റെ ഈ മരണപ്പാച്ചിലിനെ എല്ലാവരും പഴിക്കുമ്പോഴാണ് കെഎസ്ആർടിസി സ്വിഫ്റ്റിൻ്റെ വേഗ പരിധി ചർച്ചയാകുന്നത്. മെയ് 28-ന് ചേർന്ന കെഎസ്ആർടിസി ഉന്നതതല യോഗമാണ് വേഗത 110 ആക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് നാലുവരിപാതയിലടക്കം ബസ്സുകളുടെ പരമാവധി വേഗത 65 കിലോ മീറ്റർ ആയിരിക്കെയാണ് കെ സ്വിഫ്റ്റിനുള്ള ഈ പ്രത്യേക ഇളവ്.

എന്നാൽ അന്തര്‍ സംസ്ഥാന സർവ്വീസുകളിലാണ് ഈ ഇളവ് ബാധകമാവുന്നതെന്നാണ് കെഎസ്ആർടിസി വിശദീകരിക്കുന്നത്. തമിഴ്നാട്ടിലെ നാല് വരി/ആറ് വരി പാതകളിൽ പരമാവധി വേഗപരിധി 110 ആണെന്നും സംസ്ഥാന അതിർത്തി കടന്നാൽ വേഗത കൂട്ടാമെന്നുള്ള അർത്ഥത്തിലാണ് ഇതെന്നും കെഎസ്ആർടിസി അധികൃതർ പറയുന്നു

- Advertisment -

Most Popular

- Advertisement -

Recent Comments