28 C
Kollam
Thursday, December 5, 2024
HomeNewsCrimeപെരിയ ഇരട്ടക്കൊലപാതകം: ജി.ഐ പൈപ്പ് കൊണ്ട് അടിച്ചപ്പോള്‍ മുറിവുണ്ടാകുന്നത് എങ്ങനെ ? ചോദിച്ച് ഹൈക്കോടതി ;...

പെരിയ ഇരട്ടക്കൊലപാതകം: ജി.ഐ പൈപ്പ് കൊണ്ട് അടിച്ചപ്പോള്‍ മുറിവുണ്ടാകുന്നത് എങ്ങനെ ? ചോദിച്ച് ഹൈക്കോടതി ; കുറ്റപത്രത്തില്‍ പിഴവ് കണ്ടെത്തി

പെരിയ ഇരട്ടക്കൊലപാതക കേസില്‍ കുറ്റപത്രത്തിലെ പിഴവ് ചൂണ്ടിക്കാട്ടി ഹൈക്കോടതി. ജി.ഐ പൈപ്പ് കൊണ്ട് അടിച്ചപ്പോള്‍ മുറിവുണ്ടാകുന്നത് എങ്ങനെ എന്ന് പറയാമോ? എന്ന് കോടതി ചോദിച്ചു.

സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യം ചോദിച്ചത്. കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം, കേസ് ഡയറി സിംഗിള്‍ ബഞ്ച് പരിശോധിച്ചില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
സര്‍ക്കാര്‍ പറയുന്നതുകൊണ്ടു മാത്രം വാദം കേള്‍ക്കാമെന്ന് കോടതി പറഞ്ഞു.

പെരിയ ഇരട്ടക്കൊലപാതക കേസ് ഏറ്റെടുത്തെന്നും എന്നാല്‍ അന്വേഷണം തുടങ്ങിയിട്ടില്ലെന്നും സര്‍ക്കാര്‍ സ്റ്റേ ആവശ്യപ്പെട്ടിട്ടില്ലെന്നും സി.ബി.ഐ. കോടതിയെ അറിയിച്ചു.

അപ്പീല്‍ വേഗം പൂര്‍ത്തിയാക്കേണ്ടതുണ്ട് ആയതിനാല്‍ ശരിയായ അന്വേഷണം നടത്തിയോ എന്ന് അന്വേഷിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സെപ്തംബറിലാണ് പെരിയ ഇരട്ടക്കൊല കേസ് ഹൈക്കോടതി സി.ബി.ഐ ക്ക് വിട്ടത്. കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച ശേഷമായിരുന്നു കോടതി നടപടി.

- Advertisment -

Most Popular

- Advertisement -

Recent Comments