തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ഒരു സ്ത്രീയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. വാലിക്കുന്ന് കോളനിയിലെ സിനി (32) ന്റെ മൃതദേഹമാണ് ഇത്തരത്തില്‍ കണ്ടെത്തിയത്. വീടിന് പുറത്തുള്ള കക്കൂസ് കുഴിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മരണ വാര്‍ത്ത അറിഞ്ഞതിനു ശേഷം സിനിയുടെ ഭര്‍ത്താവ് ഒളിവിലാണ്.
കൊല നടത്തിയ ശേഷം കക്കൂസ് കുഴിയില്‍ കൊണ്ടിട്ട് കുഴിമൂടിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഒളിവില്‍ പോയ സിനിയുടെ ഭര്‍ത്താവ് കുട്ടന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുകയാണ് പൊലീസ്. സിനിയും കുട്ടനും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നാണ് അയല്‍വാസികളില്‍ പോലീസിന് നല്‍കിയ മൊഴി. ഇന്നലെ മുതലാണ് സിനിയെ കാണാതായത്.