27.4 C
Kollam
Sunday, December 22, 2024
HomeNewsCrimeഎട്ടു വയസ്സുകാരിയെ സ്‌കൂളിലെ ശുചിമുറിയില്‍ പീഡിപ്പിച്ചു ; നാല് സഹപാഠികള്‍ക്കെതിരെ കേസ്

എട്ടു വയസ്സുകാരിയെ സ്‌കൂളിലെ ശുചിമുറിയില്‍ പീഡിപ്പിച്ചു ; നാല് സഹപാഠികള്‍ക്കെതിരെ കേസ്

മധ്യപ്രദേശിലെ ഉജ്ജൈനില്‍ എട്ടു വയസ്സുകാരിയെ സ്‌കൂളിലെ ശുചിമുറിയില്‍ തുടര്‍ച്ചയായി പീഡിപ്പിച്ച സംഭവുമായി ബന്ധപ്പെട്ട് നാല് സഹപാഠികള്‍ക്കെതിരെ കേസ്. എന്നാല്‍ ഇവരില്‍ ആരേയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. ജനുവരി 21ന് സ്‌കൂളിന്റെ പ്രധാന ഗേറ്റ് കടന്ന് എത്തിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന സംഘം അവളെ ശുചിമുറിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് രണ്ടു പേര്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നും മറ്റു രണ്ടു പേര്‍ നോക്കിനിന്നുവെന്നും പെണ്‍കുട്ടി പറയുന്നു. ഇതായിരുന്നു ആദ്യ പീഡനം. പിന്നീട് മാര്‍ച്ച് 9 വരെ മൂന്നു തവണ കൂടി ഉപദ്രവിക്കപ്പെട്ടതായി പെണ്‍കുട്ടി പറയുന്നു.

പെണ്‍കുട്ടി ആദ്യമൊന്നും വീട്ടില്‍ വിവരം അറിയിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ശാരീരിക അസ്വസ്ഥത ഉണ്ടായതോടെ അമ്മയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മ സ്‌കൂളിലെത്തി പ്രിന്‍സിപ്പാളിനോട് പരാതി പറഞ്ഞെങ്കിലും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പ്രിന്‍സിപ്പള്‍ തീര്‍ത്തും തയ്യാറായില്ല. മാത്രമല്ല, പരാതിയുമായി എത്തിയ കുട്ടിയുടെ അമ്മയെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെയാണ് അമ്മ പോലീസ് സ്റ്റേഷനിലെത്തി പീഡിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍, വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം, 376 ഡിബി, പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments