നിലവിലെ ഗവര്‍ണര്‍ പി സദാശിവത്തിന്‍റെ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ പുതിയ കേരളാ ഗവര്‍ണറായി മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചു. വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായാണ് ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പിന്നീട് അദ്ദേഹം 86-ല്‍ കോണ്‍ഗ്രസ് വിടുകയും ജനതാദള്‍, ബഹുജന്‍സമാജ് വാദ് പാര്‍ട്ടി എന്നിവയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു. പിന്നീട് 2004-ല്‍ ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയും 2007-ല്‍ ബിജെപി വിട്ടു പുറത്തു പോവുകയും ചെയ്തു.
മുസ്ലീം മതത്തിലെ പരിഷ്‌കര്‍ത്താവ് എന്ന നിലയിലും ഇദ്ദേഹം അറിയപ്പെടുന്നു. മുത്തലാഖ് നിരോധനനിയമത്തെ അനുകൂലിച്ച വ്യക്തി കൂടിയാണ്, ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയണമെന്നാവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രചരണം നടത്തിയ അദ്ദേഹം ബിജെപിയില്‍ തിരികെയെത്തുമെന്നും ബിജെപിയുടെ എംപിയായി രാജ്യസഭയിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.






















