ചെക്ക് കേസിനു പിന്നാലെ തുഷാറിനെതിരെ സിവില്‍ കേസും ദുബായ് കോടതിയില്‍ ഫയല്‍ ചെയ്തു.പരാതിക്കാരനായ നാസില്‍ അബ്ദുള്ളയാണ് തുഷാറിനെതിരെ ദുബായ് കോടതിയില്‍ ക്രിമിനല്‍ കേസിനു പിന്നാലെ സിവില്‍ കേസും ഫയല്‍ ചെയ്തിരിക്കുന്നത്. ഇതോടെ തുഷാറിന്‍റെ കുരുക്ക് മുറുകിയിരിക്കുകയാണ് . അജ്മാന്‍ പോലീസിന് പരാതി നല്‍കിയതിനു ശേഷമാണ് തുഷാറിനെതിരെ ഈ നീക്കം നടന്നത്. തുഷാറില്‍ നിന്ന് കിട്ടാനുള്ള തുക ആവശ്യപ്പെട്ടാണ് സിവില്‍ കേസ്. നാസില്‍ അബ്ദുള്ളയുടെ ഹര്‍ജി ദുബായ് കോടതി ഫയലില്‍ സ്വീകരിച്ചിരിക്കുകയാണ്. ബിസിനസ് ഇടപാടില്‍ പത്തു വര്‍ഷം മുന്പ് ഒന്‍പത് ലക്ഷം ദിര്‍ഹം (18 കോടി) രൂപ കിട്ടാനുണ്ടെന്ന് കാണിച്ചായിരുന്നു പരാതി നല്‍കിയത്.