27.1 C
Kollam
Sunday, December 22, 2024
HomeNewsPoliticsപ്രധാനമന്ത്രി നരേന്ദ്ര മോദി ചായവിറ്റ ചായക്കട ഇനി മുതല്‍ വിനോദസഞ്ചാര കേന്ദ്രം

പ്രധാനമന്ത്രി നരേന്ദ്ര മോദി ചായവിറ്റ ചായക്കട ഇനി മുതല്‍ വിനോദസഞ്ചാര കേന്ദ്രം

അങ്ങനെ അതും യാഥാര്‍ത്ഥ്യമാകുന്നു.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ വിറ്റിരുന്ന കട വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ ഒരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ സ്വദേശമായ ഗുജറാത്തിലെ വാദ്നഗറിലെ റെയില്‍വെ സ്റ്റേഷനിലെ മോദി ജോലി ചെയ്തിരുന്ന ചായക്കടയാണ് വിനോദ സഞ്ചാര കേന്ദ്രമാക്കുന്നത്.

സംസ്ഥാന ടൂറിസം മന്ത്രാലയത്തിന്‍റേതാണ് ഐഡിയ. മോദിയുടെ ചായക്കട വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ സംസ്ഥാന ടൂറിസം മന്ത്രാലം തീരുമാനിക്കുകയായിരുന്നു.

സംസ്ഥാന ടൂറിസം മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍ അടുത്തിയിടെ മോദിയുടെ സ്വദേശമായ വാദ്നഗര്‍ സന്ദര്‍ശിച്ചിരുന്നു. പ്രദേശത്തെ ടൂറിസം വളര്‍ച്ചയ്ക്കുന്ന സാധ്യതയുള്ള സ്ഥലങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഈ സമയം വാദ്നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥിതി ചെയ്യുന്ന മോദിയുടെ ചായക്കടയും ഇദ്ദേഹം കാണാനിടയായി. അതിനു ശേഷമാണ് ചായക്കടയെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള തീരുമാനമുണ്ടായത്.

- Advertisment -

Most Popular

- Advertisement -

Recent Comments