നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃ യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിച്ചു. യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അദ്ധ്യക്ഷന്‍മാര്‍, നിയമസഭ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.
പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്ന പശ്ചാത്തലത്തില്‍ സഭക്കകത്ത് സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് യോഗം ഇന്ന് ചര്‍ച്ച ചെയ്യും. അതേസമയം, സാമ്പത്തിക മാന്ദ്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ തീരുമാനിച്ചിരുന്ന പ്രക്ഷോഭം മാറ്റി വെച്ചിരുന്നു. പ്രക്ഷോഭം വീണ്ടും ആരംഭിക്കുന്നത് സംബന്ധിച്ചാകും പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം, ജാര്‍ഖണ്ഡ് നിയമ സഭ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മറ്റു പ്രധാന ചര്‍ച്ചയാകും.