28.1 C
Kollam
Sunday, December 22, 2024
HomeNewsPoliticsതെരഞ്ഞെടുപ്പിനെ നേരിടാന്‍ ആംആദ്മി പാര്‍ട്ടിയുടെ പക്കല്‍ പണമില്ല; പൊതുജനങ്ങള്‍ സഹായിക്കണമെന്ന് കെജരിവാള്‍

തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആംആദ്മി പാര്‍ട്ടിയുടെ പക്കല്‍ പണമില്ല; പൊതുജനങ്ങള്‍ സഹായിക്കണമെന്ന് കെജരിവാള്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൊതുജനങ്ങളോട് സഹായം അഭ്യര്‍ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. വരും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്റെ പാര്‍ട്ടിയായ ആംആദ്മിയുടെ പക്കല്‍ പണമില്ലെന്നും പൊതുജനങ്ങള്‍ സഹായിക്കണമെന്നും, തനിക്കു വേണ്ടി തെരഞ്ഞെടുപ്പിനെ ഇക്കുറി ജനങ്ങള്‍ നേരിടണമെന്നും അദ്ദേഹം പ്രസ്ഥാവനയില്‍ പറഞ്ഞു. അതേസമയം, ബിജെപിയെ വിമര്‍ശിച്ചും കെജരിവാള്‍ പരാമര്‍ശം നടത്തി. അനധികൃത കോളനികള്‍ രജിസ്റ്റര്‍ ചെയ്ത് തരാമെന്ന കേന്ദ്രത്തിന്റെ വാഗ്ദാനം പൊള്ളയാണെന്നും ജനങ്ങള്‍ ഇത് വിശ്വസിക്കരുതെന്നും കെജരിവാള്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഈ കോളനികളില്‍ കുടിവെള്ളം എത്തിക്കുകയും , റോഡുകളും ഓടകളും നിര്‍മ്മിക്കുകയും ചെയ്തത് താനാണ് . ഈ സമയം ഇവര്‍ എവിടെയായിരുന്നെന്നും കെജരിവാള്‍ ചോദിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments