25.4 C
Kollam
Sunday, September 8, 2024
HomeNewsPoliticsജേക്കബ് വിഭാഗം പിളര്‍ന്നു; ജോണി നെല്ലൂര്‍ പി.ജെ. ജോസഫിനൊപ്പം ചേരും

ജേക്കബ് വിഭാഗം പിളര്‍ന്നു; ജോണി നെല്ലൂര്‍ പി.ജെ. ജോസഫിനൊപ്പം ചേരും

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിക്കുന്നതിനെച്ചൊല്ലി നടന്ന തര്‍ക്കത്തിനൊടുവില്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം പിളര്‍ന്നു. പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ്, ചെയര്‍മാന്‍ ജോണി നെല്ലൂര്‍ വിഭാഗങ്ങള്‍ പ്രത്യേകം കോട്ടയത്ത് യോഗം ചേര്‍ന്നു. ജേക്കബ് വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗമാണ് ചേര്‍ന്നതെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. ജോസഫുമായി ലയിക്കാന്‍ ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നവര്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു.

പാര്‍ട്ടിയില്‍ പിളര്‍പ്പില്ലെന്നും ഏതാനും ചിലര്‍ പാര്‍ട്ടി വിട്ടു പോയതാണെന്നും അനൂപ് ജേക്കബ് പ്രതികരിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. പാര്‍ട്ടി വിട്ടു പോയ ജോണി നെല്ലൂര്‍ യുഡിഎഫ് സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നും അനൂപ് ആവശ്യപ്പെട്ടു.

അതേസമയം, പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍ അനൂപ് ജേക്കബ് അച്ചാരം വാങ്ങിയെന്നു ജോണി നെല്ലൂര്‍ ആരോപിച്ചു. പാര്‍ട്ടി എന്താണെന്ന് അനൂപിന് അറിയില്ല. ജോസഫിനോട് ഡെപ്യൂട്ടി ലീഡര്‍ സ്ഥാനം അനൂപ് ആവശ്യപ്പെട്ടു. അത് ലഭിക്കാത്തതുകൊണ്ടാണ് ലയനത്തെ എതിര്‍ക്കുന്നതെന്നും ജോണി നെല്ലൂര്‍ ആരോപിച്ചു.

ലയനം സംബന്ധിച്ച് ജോണി നെല്ലൂര്‍ നേരത്തെ തന്നെ ജോസഫുമായി ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍ അനൂപ് ജേക്കബ് ആദ്യഘട്ടത്തില്‍ ലയനത്തെ പിന്തുണച്ചെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. അതേസമയം സംഭവത്തില്‍ പി.ജെ ജോസഫിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments