25.8 C
Kollam
Monday, December 23, 2024
HomeNewsPoliticsമോദിക്ക് പന്ത് പാസ് ചെയ്യുന്ന ജോലിയാണ് പിണറായി വിജയന് ; കെ. മുരളീധരന്‍

മോദിക്ക് പന്ത് പാസ് ചെയ്യുന്ന ജോലിയാണ് പിണറായി വിജയന് ; കെ. മുരളീധരന്‍

മോദിക്ക് ഗോളടിക്കാന്‍ പിണറായി വിജയന്‍ പന്ത് നല്‍കുന്നുവെന്ന് കെ. മുരളീധരന്‍ എംപി. പൗരത്വനിയമത്തിനെതിരെ മുസ്ലിം യൂത്ത്ലീഗിന്റെ അനിശ്ചിതകാല ഷഹീന്‍ബാഗ് സ്‌ക്വയറിന്റെ ഇരുപത്തി മൂന്നാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ ഉള്ളില്‍ ഗ്രൂപ്പിസത്തിനു കാരണം മുന്നാക്ക- പിന്നാക്ക സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ്. ബിജെപിയുടെ പൗരത്വ കണക്കെടുപ്പില്‍ പട്ടികജാതി-വര്‍ഗങ്ങളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ഗാന്ധിജിയെക്കുറിച്ചു പോലും നുണ പ്രചരിപ്പിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന യുഡിഎഫ് പ്രമേയം തടയുകയായിരുന്നു എല്‍ഡിഎഫ് എന്നും മുരളീധരന്‍ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments