താലിബാന്‍-അമേരിക്ക കരാറില്‍ അത്ഭുതമല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി

33

അമേരിക്കയും അഫ്ഗാനിലെ ഭീകരസംഘടനയായ താലിബാനുമായി പുതുതായി ഉണ്ടാക്കിയ കരാര്‍ വ്യവസ്ഥയില്‍ ഇന്ത്യക്ക് യാതൊരു വിധ അത്ഭുതവുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ . എന്താണ് നടക്കാനിരിക്കുന്നതെന്നതിനെപറ്റി മാസങ്ങള്‍ക്ക് മുന്നേ നല്ല ബോധ്യമുണ്ടായിരുന്നു.

‘നമ്മള്‍ ദോഹയില്‍ കണ്ട സംയുക്ത സമ്മേളനത്തിന്റേയും കരാറിന്റേയും പരിണിത ഫലത്തെപ്പറ്റി മറ്റുള്ളവര്‍ക്കുണ്ടായ പോലുള്ള അതിശയം ഇന്ത്യക്കില്ല. പല തവണ ട്രെയിലര്‍ കണ്ട ശേഷം ഒരു സിനിമകാണുന്നപോലെ മാത്രം എടുത്താല്‍ മതി.’ ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി.

LEAVE A REPLY

Please enter your comment!
Please enter your name here