26.6 C
Kollam
Thursday, December 26, 2024
HomeNewsധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കാന്‍ കെ.സുധാകരന്‍ ; ഹൈക്കമാന്‍ഡ് പ്രഖ്യാപനം അല്‍പസമയത്തിനകം

ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കാന്‍ കെ.സുധാകരന്‍ ; ഹൈക്കമാന്‍ഡ് പ്രഖ്യാപനം അല്‍പസമയത്തിനകം

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ കെ.സുധാകരന്‍ ഒരുങ്ങുന്നതായി വാര്‍ത്ത. കെ.സുധാകരന്‍ എം.പി ക്കുമേല്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് ലഭിക്കുന്ന വിവരം. തീരുമാനം അല്‍പസമയത്തിനകം ഉണ്ടാകുമെന്നാണ് സുധാകരന്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചത്. സുധാകരന്റെ സമ്മതത്തിനായുള്ള കാത്തിരിപ്പിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവര്‍. അങ്ങനെയെങ്കില്‍ ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

പിണറായി വിജയനുമായി മുഖാമുഖം പോരാടാന്‍ കെല്‍പ്പുള്ള സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണ് കെ.സുധാകരന്റെ സമ്മതം തേടുന്നതെന്ന് മുല്ലപ്പള്ളിയും പ്രതികരിക്കുന്നു. സുധാകരന്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക നേതാക്കളുടെ നിരവധി ഇ.മെയിലുകള്‍ സോണിയ ഗാന്ധിക്ക് എത്തിയിരുന്നു. ശരിക്കും കോണ്‍ഗ്രസിന് ധര്‍മ്മടത്ത് നല്ല പ്രവര്‍ത്തനം കാഴ്ചവെക്കാനാവുമെന്നാണ് പ്രാദേശിക നേതാക്കള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കെപിസിസി നേതൃത്വം നടത്തുന്ന ധൃതിപിടിച്ച പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി സുധാകരന്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്ത് വന്നിരുന്നു.

സീറ്റ് വിഭജനത്തില്‍ ധര്‍മ്മടത്ത് ഘടക കക്ഷിയായ ഫോര്‍വേര്‍ഡ് ബ്ലോക്കിനായിരുന്നു കോണ്‍ഗ്രസ് സീറ്റ് നല്‍കിയിരുന്നത്. എന്നാല്‍ ദേശീയ തലത്തിലുണ്ടായേക്കാവുന്ന പ്രത്യാഘാതം കണക്കിലെടുത്ത് ഫോര്‍വേര്‍ഡ് ബ്ലോക്ക് സീറ്റ് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments