26.2 C
Kollam
Sunday, December 22, 2024
HomeNewsരാജ്യസഭാ തെരഞ്ഞെടുപ്പ്‌; എ എ റഹിമും പി സന്തോഷ്‌ കുമാറും പത്രിക നൽകി

രാജ്യസഭാ തെരഞ്ഞെടുപ്പ്‌; എ എ റഹിമും പി സന്തോഷ്‌ കുമാറും പത്രിക നൽകി

രാജ്യസഭാ സീറ്റിലേക്കുള്ള എൽഡിഎഫ്‌ സ്ഥാനാർഥികളായ എ എ റഹിമും പി സന്തോഷ്‌ കുമാറും നാമനിർദേശ പത്രിക സമർപ്പിച്ചു. നിയമസഭാ സെക്രട്ടറിയുടെ ചേംബറിലെത്തിയാണ്‌ ഇരുവരും നാമനിർദേശപത്രിക സമർപ്പിച്ചത്‌. മുഖ്യമന്ത്രി പിണറായി വിജയൻ, എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ മറ്റ്‌ കക്ഷി നേതാക്കളും മന്ത്രിമാരും ഒപ്പമെത്തിയിരുന്നു. 2.30നാണ് ഇരുവരും നാമനിർദേശ പത്രിക സമർപ്പിച്ചത്. 3 രാജ്യസഭാ സീറ്റുകളില്‍ എൽഡിഎഫിനു വിജയസാധ്യതയുള്ള 2 സീറ്റുകളിൽ സിപിഐ എമ്മും സിപിഐയുമാണ്‌ മത്സരിക്കുന്നത്‌.

ഡിവൈഎഫ്‌ഐ അഖിലേന്ത്യ സെക്രട്ടറിയായ എ എ റഹീം സിപിഐഎം സംസ്ഥാന സമിതി അംഗം കൂടിയാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ പി സന്തോഷ്‌കുമാര്‍ എഐവൈഎഫിന്റെ മുന്‍ ദേശീയ സെക്രട്ടറിയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments