ഒമാന്‍ ഓപ്പണ്‍ ടേബിള്‍ ടെന്നീസ് കിരീടം ചൂടി ശരത് കമല്‍

43

ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ താരത്തിന് അന്താരാഷ്ട്ര കിരീടം. ഇന്ത്യയുടെ ശരത് കമലാണ് ഒമാന്‍ ഓപ്പണ്‍ കിരീടം ചൂടിയത്. മാര്‍ക്കോസ് ഫ്രേയിറ്റാസിനെയാണ അദ്ദേഹം മുട്ടുകുത്തിച്ചത്. പോര്‍ച്ചുഗീസ് താരത്തിനെതിരെ 6-11, 11-8, 12-10, 11-9, 3-11, 17-15 എന്ന നിലയിലാണ് ശരത് വിജയം നേടിയെടുത്തത്.

ലോക 38-ാം നമ്പറായ ശരത് തനിക്ക് കിട്ടിയ അവസരങ്ങള്‍ ഉപയോഗിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് കിരീട നേട്ടത്തോട് പ്രതികരിച്ചു. 2010ലാണ് ശരത് ആദ്യമായി ഈജിപ്ത് ഓപ്പണ്‍ കിരീടത്തിലൂടെ അന്താരാഷ്ട്ര നേട്ടം കൊയ്യുന്നത്. ഇതിനിടെ 2011ല്‍ മൊറോകോ ഓപ്പണിലും 2017ലെ ഇന്ത്യാ ഓപ്പണിലും ശരത് സെമിയില്‍കടന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here