25.8 C
Kollam
Monday, December 23, 2024
HomeNewsWorldമുന്‍ ഐക്യരാഷ്ട്രസഭാ മേധാവി ജാവിയര്‍ പെരസ് അന്തരിച്ചു

മുന്‍ ഐക്യരാഷ്ട്രസഭാ മേധാവി ജാവിയര്‍ പെരസ് അന്തരിച്ചു

ഐക്യരാഷ്ട്രസഭ മുന്‍ മേധാവി ജാവിയര്‍ പെരസ് ഡീ ക്യൂലര്‍ അന്തരിച്ചു. നൂറുവയസ്സായ അദ്ദേഹം പെറു സ്വദേശിയാണ്. ലോകത്തെ ഭീതിയിലാഴ്ത്തിയ ഇറാന്‍-ഇറാഖ് യുദ്ധകാലഘട്ടത്തില്‍ സമാധാനശ്രമങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കിയ ഐക്യരാഷ്ട്രസഭ മേധാവിയായിരുന്നു പെരസ്.

1981 മുതല്‍ -1991 വരെ 10 വര്‍ഷക്കാലം പെരസ് ലോകസമാധാനത്തിനായി പ്രവര്‍ത്തിച്ചു. ലോകക്രമത്തെപ്പറ്റി വളരെ ശുഭാപ്തിവിശ്വാസമുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു പെരസെന്ന് ലോക നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. പെറുവെന്ന കൊച്ചുരാജ്യത്തുനിന്നും ലോകനേതൃത്വത്തിലേക്ക് എത്തുന്നയാളെന്ന പ്രത്യേകതയും പെരസിനവകാശപ്പെട്ടതാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments