ശബരിമലയിൽ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധിക്ക് ശേഷം ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ മലക്കം മറിയുന്നു.
അവസരത്തിനൊത്ത് അഭിപ്രായങ്ങൾ മാറ്റി പറയുന്നു.
കൊല്ലത്ത് ശക്തികുളങ്ങര ശാസ്താ ക്ഷേത്രത്തിൽ കഴിഞ്ഞ 24 ന് ഭാഗവത സപ്താഹയജ്ഞം ഉത്ഘാടനം ചെയ്തപ്പോൾ പറഞ്ഞ അഭിപ്രായമാണ്.
ഇപ്പോൾ പറയുന്നത്:
കോടതി വിധിയെ മാനിക്കുന്നു. ഇനി സർക്കാരിന്റെ തീരുമാനപ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് .
അപ്പോൾ, ദേവസ്വം ബോർഡിന് സ്വന്തമായ അഭിപ്രായവും വ്യക്തിത്വവും ഇല്ലേ?