ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമനിര്‍മാണം വേണമെന്ന് സുപ്രീംകോടതി. ഒരു ദേവസ്വം കമ്മീഷണര്‍ എങ്ങനെ ഇത്രയും ക്ഷേത്രങ്ങള്‍ ഒന്നിച്ച് കൈകാര്യം ചെയ്യുമെന്നും കോടതി ചോദിച്ചു.
50 ലക്ഷം തീര്‍ഥാടകര്‍ വരുന്ന ശബരിമലയുമായി മറ്റ് ക്ഷേത്രങ്ങളെ താരതമ്യം ചെയ്യരുതെന്നും കോടതി നിരീക്ഷിച്ചു.പന്തളം കൊട്ടാരം നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എന്‍ വി രാമണ്ണയുടെ നിര്‍ദേശം ഉണ്ടായിരിക്കുന്നത്.
അതേസമയം, ക്ഷേത്രങ്ങളുടെ ഭരണ നിര്‍വഹണത്തിന് ബില്‍ തയ്യാര്‍ ആണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സമഗ്രമായ ബില്‍ ആണ് തയ്യാറാക്കിയത്. എന്നാലും മന്ത്രിസഭ ഒന്നുകൂടി ബില്‍ പരിശോധിക്കേണ്ടതുണ്ട്. 2 മാസം സമയം അനുവദിച്ചാല്‍ ബില്‍ നിയമം ആക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ബില്‍ പ്രകാരം ക്ഷേത്ര ഉപദേശക സമിതിയില്‍ മൂന്നില്‍ ഒന്ന് സ്ത്രീ സംവരണം നടപ്പിലാക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. എന്നാല്‍ ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ഏഴംഗ ബെഞ്ചിന്റെ വിധി എതിരാണെങ്കില്‍ ഈ സംവരണം നടപ്പിലാക്കാന്‍ എന്തുചെയ്യുമെന്ന് കോടതി ചോദിച്ചു.