27.9 C
Kollam
Wednesday, January 22, 2025
HomeRegionalReligion & Spiritualityചന്ദ്രനില്‍ കാലു കുത്തിയവര്‍ പോലും കൊറോണ എന്ന പേരു കേട്ടാല്‍ പേടിച്ച് വീട്ടിലിരിക്കും; ക്ഷേത്രത്തില്‍ പോയി...

ചന്ദ്രനില്‍ കാലു കുത്തിയവര്‍ പോലും കൊറോണ എന്ന പേരു കേട്ടാല്‍ പേടിച്ച് വീട്ടിലിരിക്കും; ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കുന്നവര്‍ ഇതിനെ ഭയപ്പെടുമോ ? ഇല്ല : ബിജെപി ബംഗാള്‍ അധ്യക്ഷന്‍

ലോകരാഷ്ട്രങ്ങള്‍ പോലും വ്യാപകമായി പടരുന്ന കൊറോണ മഹാമാരിക്കു മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്. എന്നാല്‍ അത്തരത്തില്‍ ഒന്നും തന്നെ ഭയപ്പെടാന്‍ ഇല്ലെന്നാണ് ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ്് പറയുന്നത്. ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചാല്‍ കൊറോണവൈറസ് ബാധയെ പേടിക്കേണ്ടിവരില്ലെന്നാണ് അദ്ദേഹം പ്രസ്താവന നടത്തിയിരിക്കുന്നത്.

‘വ്രതമെടുത്ത് ആയിരക്കണക്കിന് മൈലുകള്‍ താണ്ടി സഹോദരീ സഹോദരന്മാര്‍ പൂജക്കെത്തുന്നു. ഇത് നമ്മുടെ സംസ്‌കാരവും അസ്തിത്വവുമാണ്. ഇങ്ങനെയാണ് നാം പുരോഗതിയിലേക്ക് മുന്നേറുന്നത്. രാജ്യത്ത് ആയിരങ്ങള്‍ ക്ഷേത്രങ്ങളില്‍ പോയി കൈകൊണ്ട് വെള്ളം കുടിക്കുകയും പ്രസാദം കഴിക്കുകയും ചെയ്യുന്നു. എന്നിട്ടും ഒന്നും സംഭവിക്കുന്നില്ല. കാരണം ദൈവാനുഗ്രഹമുണ്ട്’- മെദിനാപുരിലെ ക്ഷേത്രത്തില്‍ ഏഗ്ര പൂജയില്‍ പങ്കെടുക്കാനെത്തിയവരോട് ദിലീപ് ഘോഷ് പറഞ്ഞു.

ലോകമാകെ കൊറോണപ്പേടിയില്‍ വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങാതെ കഴിഞ്ഞു കൂടുന്നു. ലോകം കീഴടക്കിയവരും ചന്ദ്രനില്‍ പോയവരും ഇപ്പോള്‍ പേടിച്ച് വീട്ടിലിരിക്കുകയാണ്. പക്ഷേ ഇവിടെ എന്താണ് സംഭവിക്കുന്നത്. ആയിരങ്ങള്‍ പൂജക്കെത്തുന്നു. വെള്ളം കുടിക്കുകയും പ്രസാദം കഴിക്കുകയും ചെയ്യുന്നു. നമുക്ക് ദൈവാനുഗ്രഹമുണ്ട്. കുറച്ച് പേര്‍ക്ക് മാത്രമാണ് കൊറോണ പിടിപ്പെട്ടത്. രാജ്യത്ത് മലേറിയയും ഡെങ്കിയും പിടിപെട്ട് നിരവധി പേര്‍ മരിക്കുന്നു. എന്നിട്ടും നമ്മള്‍ ഇതിനെ ഒന്നും പേടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments