25.5 C
Kollam
Wednesday, October 5, 2022
സായുധ സംഘത്തിന്‍റെ തടവിലായിരുന്ന ഇന്ത്യക്കാർ

മ്യാൻമറിൽ സായുധ സംഘത്തിന്‍റെ തടവിലായിരുന്ന ഇന്ത്യക്കാർ;അവരിൽ 16 പേരെ രക്ഷിച്ച് തിരികെയെത്തിച്ചു

0
മൂന്നാഴ്ചയായി മ്യാൻമറിൽ സായുധ സംഘത്തിന്‍റെ തടവിൽ കഴിയുന്ന ഇന്ത്യക്കാരിൽ 16 പേരെ രക്ഷിച്ച് തിരികെയെത്തിച്ചു. രക്ഷപ്പെട്ടവരിൽ 13 പേർ തമിഴ്നാട് സ്വദേശികളാണ്. തടവിലാക്കിവച്ചിരിക്കുന്നവരെ അതിക്രൂരമായ പീഡനത്തിനാണ് അക്രമിസംഘം ഇരയാക്കുന്നതെന്ന് തിരികെയെത്തിയവർ പറഞ്ഞു. മലയാളികളടക്കം...
പത്തുപേരെ തീവ്രവാദികളായി പ്രഖ്യാപിച്ചു

പത്തുപേരെ തീവ്രവാദികളായി പ്രഖ്യാപിച്ചു; യുഎപിഎ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം

0
ഹിസ്ബുൾ മുജാഹിദീൻ (എച്ച്‌എം), ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), മറ്റ് നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പത്തുപേരെ യുഎപിഎ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദികളായി പ്രഖ്യാപിച്ചു. പാകിസ്ഥാൻ പൗരനായ ഹബീബുള്ള മാലിക്...
മുഖ്യമന്ത്രിയുടെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കം

മുഖ്യമന്ത്രിയുടെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കം; മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിയ്ക്കൊപ്പം

0
മുഖ്യമന്ത്രിയുടെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കം. ഇന്നലെ വൈകീട്ടോടെയാണ് മുഖ്യമന്ത്രിയും സംഘവുംനോർവെയിലെത്തിയത്.നോർവെയിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ബാലഭാസ്കർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ട്. ഇന്ന് നോർവെ ഫിഷറീസ്മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും.നോർവെയിലെ വ്യാപാര...
ഉത്തരകൊറിയക്ക് മറുപടിയുമായി

ഉത്തരകൊറിയക്ക് മറുപടിയുമായി; അമേരിക്കയും ദക്ഷിണ കൊറിയയും

0
ജപ്പാന് കുറുകെ ഉത്തരകൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന് മറുപടിയുമായി അമേരിക്കയും ദക്ഷിണ കൊറിയയും. ഇരു രാജ്യങ്ങളും ജപ്പാൻ കടലിലേക്ക് നാല് സർഫസ് റ്റു സർഫസ് മിസൈലുകൾ തൊടുത്തുവിട്ടു. ഇതിനു പിന്നാലെ യെല്ലോ...
പരവൂരിൽ കാറിടിച്ചു രണ്ട് യുവാക്കൾ മരിച്ചു

പരവൂരിൽ കാറിടിച്ചു രണ്ട് യുവാക്കൾ മരിച്ചു; ഉത്സവം കഴിഞ്ഞ് സംഘം മടങ്ങുന്നതിനിടയിൽ

0
കൊല്ലം പരവൂരിൽ കാറിടിച്ചു രണ്ട് യുവാക്കൾ മരിച്ചു. കോട്ടുവൻകോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. അപകടമുണ്ടായിട്ടും നിർത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി. സമീപത്തെ...
ഗുജറാത്തിലെ വഡോദരയിൽ വർഗീയ സംഘർഷം

ഗുജറാത്തിലെ വഡോദരയിൽ വർഗീയ സംഘർഷം; നവരാത്രി ആഘോഷത്തിനിടെയുണ്ടായ കല്ലേറിൽ 6 പേർക്ക് പരിക്കേറ്റു

0
ഗുജറാത്തിലെ വഡോദരയിൽ വർഗീയ സംഘർഷം. രണ്ട് മത വിഭാഗക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾ ത‍കർക്കപ്പെടുകയും ചെയ്തു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നാൽപ്പത്തിലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഖേദ ജില്ലയിൽ...
കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു

കല്ലാറിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു; രണ്ട് പേർ ഗുരുതരാവസ്ഥയിൽ

0
തിരുവനന്തപുരം കല്ലാറിൽ വട്ടക്കയത്ത് കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു. രണ്ട് പേരെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ പൊലീസുകാരനായ ഫിറോസ്, ബന്ധുക്കളായ സഹ്വാൻ, ജവാദ്...
ചൈനയിലേയ്ക്ക് പോകുന്ന വിമാനത്തിൽ ബോംബ് ഭീഷണി

ഇന്ത്യൻ വ്യോമാതിർത്തിക്ക് മുകളിലൂടെ ചൈനയിലേയ്ക്ക് പോകുന്ന വിമാനത്തിൽ; ബോംബ് ഭീഷണി

0
ഇന്ത്യൻ വ്യോമാതിർത്തിക്ക് മുകളിലൂടെ ചൈനയിലേയ്ക്ക് പോകുന്ന വിമാനത്തിൽ ബോംബ് ഭീഷണി. ഇറാനിയൻ യാത്രക്കാരനാണ് ബോംബ് ഭീഷണി മുഴക്കിയത്. സുരക്ഷാ എജൻസികൾ വിമാനത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. Sukhoi Su-30 MKI യെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുമുണ്ട്. വിമാനത്തിന്...
സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തമായ മഴയ്ക്ക് സാധ്യത

0
സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകേന്ദ്രം അറിയിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതാണ് ഇതിന് കാരണം. മധ്യ പടിഞ്ഞാറൻ ബംഗാൾ...
തീ പടര്‍ന്ന് രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് മരണം

ദുർഗാ പൂജക്കിടെ പന്തലിൽ തീ പടര്‍ന്ന്; രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് മരണം

0
ദുർഗാ പൂജക്കിടെ പന്തലിൽ തീ പടര്‍ന്ന് രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. അറുപത് പേര്‍ക്കാണ് പൂജക്കിടെയുണ്ടായ അഗ്നി ബാധയിൽ പരിക്കേറ്റത്. ഉത്തര്‍ പ്രദേശിലെ ധദോഹിയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം....