27.3 C
Kollam
Wednesday, April 30, 2025
HomeNewsകൊല്ലം ജില്ലയിൽ ഇന്ന് 302 പേർക്ക് കോവിഡ് ; രോഗമുക്തി 30 പേർ

കൊല്ലം ജില്ലയിൽ ഇന്ന് 302 പേർക്ക് കോവിഡ് ; രോഗമുക്തി 30 പേർ

കൊല്ലം ജില്ലയിൽഇന്ന് 302 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്നെത്തിയ എട്ട് പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേർക്കും മൂന്ന് ആരോഗ്യപ്രവർത്തകർക്കും സമ്പർക്കം വഴി 284 പേർക്കുമാണ് രോഗബാധ. 30 പേർ രോഗമുക്തി നേടി.

കൊല്ലം കോർപറേഷനിൽ 69 പേർക്കാണ് രോഗബാധ. മുൻസിപ്പാലിറ്റികളിൽ പുനലൂർ -20, കൊട്ടാരക്കര- 15, കരുനാഗപ്പള്ളി – 12, പരവൂർ -10 എന്നിങ്ങനെയാണ് രോഗികൾ.

ഗ്രാമപഞ്ചായത്തുകളിൽ അഞ്ചൽ -10, മൈലം – ഒൻപത്, കടയ്ക്കൽ, ചാത്തന്നൂർ, പൂയപ്പള്ളി എന്നിവിടങ്ങളിൽ ഏഴ് വീതവും ഉമ്മന്നൂർ,എഴുകോൺ, ഏരൂർ പ്രദേശങ്ങളിൽ ആറ് വീതവും ഇടമുളയ്ക്കൽ, കുളത്തുപ്പുഴ, ചടയമംഗലം, പത്തനാപുരം ഭാഗങ്ങളിൽ അഞ്ച് വീതവും കുണ്ടറ, ചിറക്കര, തൃക്കരുവ, മയ്യനാട്, ശാസ്താംകോട്ട, ശൂരനാട് വടക്ക് പ്രദേശങ്ങളിൽ നാല് വീതവും ആദിച്ചനല്ലൂർ, ഓച്ചിറ, കല്ലുവാതുക്കൽ, കുന്നത്തൂർ, പേരയം, പെരിനാട്, കുമ്മിൾ, കുലശേഖരപുരം, വിളക്കുടി, തൃക്കോവിൽവട്ടം, പിറവന്തൂർ എന്നിവിടങ്ങളിൽ മൂന്ന് വീതവുമാണ് രോഗബാധിതർ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

- Advertisment -

Most Popular

- Advertisement -

Recent Comments