27.8 C
Kollam
Tuesday, November 19, 2024
HomeNewsഫെബ്രുവരി 21 മുതൽ സ്‌കൂളുകളിൽ മുഴുവൻ സമയവും പ്രവർത്തനം ആരംഭിക്കുന്നു; ഓണ്‍ലൈന്‍ ക്ലാസുകള്‍...

ഫെബ്രുവരി 21 മുതൽ സ്‌കൂളുകളിൽ മുഴുവൻ സമയവും പ്രവർത്തനം ആരംഭിക്കുന്നു; ഓണ്‍ലൈന്‍ ക്ലാസുകള്‍ നിർബന്ധമല്ല

ഫെബ്രുവരി 21 മുതൽ സ്‌കൂളുകളിൽ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി മുഴുവൻ സമയവും പ്രവർത്തനം ആരംഭിക്കുന്നു.എല്ലാ ജില്ലകളിലെയും കലക്‌ടർമാരുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.

1 മുതല്‍ 9 വരെ ക്ലാസുകളിലെ വാര്‍ഷിക മൂല്യനിര്‍ണയം നടത്തുന്നതാണ്. മൂല്യനിര്‍ണയത്തിന്റെ സമീപനം നിശ്ചയിക്കുന്നതിന് എസ്‌സിഇആര്‍ടിയെ ചുമതലപ്പെടുത്തി. 1 മുതല്‍ 9 വരെ ക്ലാസുകള്‍ മാര്‍ച്ച് വരെ നടത്തുകയും ഏപ്രില്‍ മാസത്തില്‍ മൂല്യനിര്‍ണയം നടത്തുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കും.

മുഴുവന്‍ സമയ ക്ലാസുകള്‍ തുടങ്ങുന്നതിനാല്‍ അതിന് പുറമെയായി അധ്യാപകര്‍ക്ക്‌ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിർബന്ധമല്ല . എന്നാല്‍ അസുഖംമൂലം ക്ലാസില്‍ വരാത്ത കുട്ടികള്‍ക്ക് അധ്യാപകര്‍ പിന്തുണ നല്‍കേണ്ടതാണ്.

മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ധിക്കുന്നതു മൂലം കുട്ടികളുടെ ഇടയില്‍ മാനസിക സംഘര്‍ഷങ്ങള്‍ കൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് അധ്യാപകരുടെ നേതൃത്വത്തില്‍ തന്നെ വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണം.

കുട്ടികൾക്കുണ്ടാകുന്ന പഠന വിടവ് നികത്താൻ പ്രത്യേക നടപടികൾ വേണം. ബ്രിഡ്‌ജ് മെറ്റീരിയൽസ് ഉൾപ്പെടുത്തിയും വ്യക്തിഗത പിന്തുണ നൽകിയും കുട്ടികളെ സഹായിക്കേണ്ട ഉത്തരവാദിത്തം അധ്യാപകർക്ക് ഉണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പൊതു പരീക്ഷയുമായി ബന്ധപ്പെടുത്തി നിശ്ചയിച്ചിരിക്കുന്ന ഫോക്കസ് ഏരിയ, പരീക്ഷാ തീയതി എന്നിവയില്‍ നിലവിലെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുന്നതിന് എല്ലാ അധ്യാപക സംഘടനകളുടേയും സഹകരണം മന്ത്രി അഭ്യർഥിച്ചു. അക്കാദമിക രംഗത്ത് ഗുണമേന്മയ്ക്ക് ഇടിവ് ഉണ്ടാവുകയാണെങ്കില്‍ അത് സമൂഹത്തെ ആകമാനം ബാധിക്കുന്ന വിഷയമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

- Advertisment -

Most Popular

- Advertisement -

Recent Comments