500 പേര്‍ക്ക് കൂടി നിയമനം
കാഷ്യു കോര്‍പ്പറേഷന്‍ ഫാക്ടറികള്‍ മെയ് 27 മുതൽ തുറന്ന് പ്രവര്‍ത്തിക്കും
കാഷ്യൂകോര്‍പ്പറേഷന്റെ 30 ഫാക്ടറികളും മെയ് 27 മുതൽ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ചെയര്‍മാന്‍ എസ്.ജയമോഹന്‍ അറിയിച്ചു. പുതിയ 500 തൊഴിലാളികളെ കൂടി ഫാക്ടറികളില്‍ നിയമിക്കും. ടെസ്റ്റ് വര്‍ക്കും മറ്റ് നടപടിക്രമങ്ങളും പാലിച്ചു ഉടന്‍ നിയമനം നല്‍കും.
വിദേശ രാജ്യങ്ങളില്‍ നിന്നും തോട്ടണ്ടി ലഭിക്കുന്നതിന് വന്ന കാലതാമസമാണ് നാല് മാസം ഫാക്ടറികള്‍ അടഞ്ഞു കിടക്കാന്‍ കാരണം. കാലാവസ്ഥ വ്യതിയാനം മൂലം തോട്ടണ്ടി ലഭ്യതയില്‍ വന്ന കുറവും, ശ്രീലങ്കയിലെ അഭ്യന്തരപ്രശ്‌നം മൂലം കൊളംബോ തുറമുഖം വഴി ചരക്ക് നീക്കം തടസ്സപ്പെട്ടതും പ്രതിസന്ധിക്ക് കാരണമായി. ഓണം വരെ മുടക്കമില്ലാതെ ജോലി നല്‍കാന്‍ ആവശ്യമായ 6000 മെട്രിക് ടണ്‍ തോട്ടണ്ടിയാണ് ഇപ്പോള്‍ എത്തുന്നത്. ഓണത്തിന് മുന്‍പ് 75 ദിവസം തുടര്‍ച്ചയായി ജോലി നല്‍കും. ഓണം കഴിഞ്ഞു പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ തോട്ടണ്ടി കാഷ്യൂ ബോര്‍ഡ് വഴി എത്തിക്കും.
ദി സിറ്റിസണ്‍ ക്യാമ്പയിന്‍; ഉമ്മന്നൂരില്‍ തുടക്കമായി
സമ്പൂര്‍ണ്ണ ഭരണഘടന സാക്ഷരത ക്യാമ്പയിന്‍ ‘ദി സിറ്റിസണ്‍ 2022’ ന് ഉമ്മന്നൂര്‍ ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ഉമ്മന്നൂര്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവന്‍ അദ്ധ്യക്ഷയായി. ഭരണഘടനാ ആമുഖം ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവന്‍ പിള്ള അനാചാദനം ചെയ്തു. ക്യാമ്പയിനോട് അനുബന്ധിച്ച് ഭരണഘടനാ സാക്ഷരത വിളംബര ജാഥയും സംഘടിപ്പിച്ചു. ജനകീയാസൂത്രണ ജില്ല ഫെസിലിറ്റേറ്റര്‍ പി. അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. എം റെജി, സിനി ജോസ്, പഞ്ചായത്ത് സെക്രട്ടറി രാജു, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷയായ അംബികദേവി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രിയ കക്ഷി പ്രതിനിധികള്‍ ,കുടുംബശ്രീ, തൊഴിലുറപ്പ്, അംഗന്‍വാടി, ഹരിത കര്‍മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
‘ദി സിറ്റിസണ്‍’ ക്യാമ്പയിന് അഞ്ചല്‍ പഞ്ചായത്തില്‍ തുടക്കമായി
കൊല്ലത്തെ സമ്പൂര്‍ണ്ണ ഭരണഘടനാ സാക്ഷരത ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള ‘ദി സിറ്റിസണ്‍’ ക്യാമ്പയിന് അഞ്ചല്‍ ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. അഞ്ചല്‍ പഞ്ചായത്ത് പൊതുസമ്മേളന വേദിയില്‍ നടന്ന ക്യാമ്പയിന്റെ ഉദ്ഘാടനം കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ നിര്‍വഹിച്ചു.
പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി പഞ്ചായത്ത് കാര്യാലയം മുതല്‍ പൊതു സമ്മേളന വേദി വരെ വിളംബര ജാഥ സംഘടിപ്പിച്ചു.
അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബൈജു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ആനി ബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. ഷാജി, സി. അംബിക കുമാരി, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോവിഡ് പോരാളികളെ ആദരിച്ച് പൂതക്കുളം ഗ്രാമപഞ്ചായത്ത്
ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച് ‘ആര്‍ദ്ര കേരളം’ പുരസ്‌കാരം നേടിയ പൂതക്കുളം ഗ്രാമപഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകരെയും കോവിഡ് ദ്രുതകര്‍മസേന അംഗങ്ങളേയും ആദരിച്ചു. പൂതക്കുളം പഞ്ചായത്ത് ഹാളില്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.സദാനന്ദന്‍ പിള്ള നിര്‍വഹിച്ചു. പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണി അമ്മ ചടങ്ങില്‍ അദ്ധ്യക്ഷയായി. സ്റ്റാന്‍ഡിംഗ് കമ്മറ്റി അദ്ധ്യക്ഷരായ ജീജാ സന്തോഷ്, ഡി. സുരേഷ് കുമാര്‍, ലൈല ജോയ് വൈസ് പ്രസിഡന്റ് വി. ജി. ജയ. മെഡിക്കല്‍ ഓഫീസര്‍ ബിന്‍സി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബൈജു,പഞ്ചായത്ത് അംഗം സീന, സെക്രട്ടറി വി. ജി. ഷീജ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
തലവൂര്‍ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മേശയും കസേരയുമടങ്ങുന്ന പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് കലാദേവി നടുത്തേരി സര്‍ക്കാര്‍ യു. പി. സ്‌കൂളില്‍ നിര്‍വഹിച്ചു. 60 വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.
ചടങ്ങില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുധ ജെ.അനില്‍ അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എല്‍ വിഷ്ണുകുമാര്‍, വാര്‍ഡ് അംഗം കെ.ജി ഷാജി , നടുത്തേരി സര്‍ക്കാര്‍ യു.പി സ്‌കൂള്‍ പ്രഥമാദ്ധ്യാപകന്‍ സോമനാഥ ശര്‍മ, അദ്ധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വാതില്‍പടി സേവനം; ചാത്തന്നൂരില്‍ തുടക്കമായി
സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് അര്‍ഹമായ സേവനങ്ങള്‍ പടിവാതില്‍ക്കല്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വാതില്‍പടി സേവനം പദ്ധതിയ്ക്ക് ചാത്തന്നൂരില്‍ തുടക്കമായി. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ദിജു പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.സജീവ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി അജയന്‍, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ അമല്‍ ചന്ദ്രന്‍,ഷൈനി ജോയി, സെക്രട്ടറി സജീവ്. കെ, അസിസ്റ്റന്റ് സെക്രട്ടറി വിജോയ് മാത്യു, മറ്റു ജനപ്രതിനിധികള്‍ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഗതാഗതനിയന്ത്രണം
ചിന്നക്കട-വെള്ളയിട്ടമ്പലം റോഡില്‍ കല്ലുപാലം മുതല്‍ ലക്ഷ്മി നട വരെയുള്ള ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍, ഇന്ന് (മെയ് 26) മുതല്‍ 20 ദിവസത്തേക്ക് അമ്മച്ചിവീട് ഭാഗത്ത് നിന്നും ചിന്നക്കടയിലെക്ക് പോകേണ്ട വാഹനങ്ങള്‍ ലക്ഷ്മി നട തിരിഞ്ഞ് സൂചിക്കാരന്‍ മുക്ക് വഴി മുളക്കട – വാടി റോഡ് വഴിയും തങ്കശ്ശേരി, അമ്മച്ചിവീട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മുളക്കട-വാടി റോഡിലൂടെ പോകണമെന്നും പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
സ്‌കൂള്‍ ബസുകളുടെ സുരക്ഷാ പരിശോധന
പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ യാത്രാ സുരക്ഷിതത്വം ഉറപ്പു വരുത്താനായി കൊല്ലം താലൂക്ക് പരിധിയിലെ എല്ലാ സ്‌കൂള്‍ ബസുകളുടെയും പരിശോധന മെയ് 28ന് രാവിലെ എട്ട് മണി മുതല്‍ ആശ്രാമം അതിഥി മന്ദിരത്തിന് മുന്നിലുള്ള ഗ്രൗണ്ടില്‍ നടത്തും. സ്‌ക്കൂള്‍ വാഹനങ്ങള്‍ അസല്‍ രേഖകള്‍ സഹിതം, കൃത്യസമയത്ത് ഗ്രൗണ്ടില്‍ ഹാജരാക്കണം. തുടര്‍ന്ന് വാഹനത്തിന്റെ ഡ്രൈവര്‍, ഡോര്‍ അറ്റെൻറെർ, ചുമതലയുള്ള അധ്യാപകര്‍ എന്നിവര്‍ക്കായി ആശ്രാമം എ.വൈ.കെ ഓഡിറ്റോറിയത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സും നടത്തും. സുരക്ഷാ പരിശോധനയില്‍ ഹാജരാകാത്ത സ്‌കൂള്‍ വാഹനങ്ങള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികള്‍/ ബോര്‍ഡ്/ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (മീഡിയം/ ഹെവി പാസഞ്ചര്‍ /ഗുഡ്‌സ് വെഹിക്കിള്‍ ) (കാറ്റഗറി നമ്പര്‍ 129/2018) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി. എസ്. സി ഓഫീസര്‍ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി കൊല്ലം മേഖലാ കേന്ദ്രത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകളായ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആന്‍ഡ് ജി.എസ്.ടി യൂസിങ് ടാലി (മൂന്ന് മാസം, യോഗ്യത : പ്ലസ് ടു കോമേഴ്‌സ്/ ബി.കോം/ഡി.സി.പി /എച്ച്.ഡി.സി/ജെ.ഡി.സി/ ബി.ബി.എ) ഒഴിവുള്ള സീറ്റുകളിലേക്ക് ജൂണ്‍ അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in ഫോണ്‍ : 0474 2970780.
തേക്ക് സ്റ്റമ്പുകള്‍ വില്‍പ്പനയ്ക്ക്
കൊല്ലം സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ചില്‍ തേക്ക് സ്റ്റമ്പുകള്‍ വില്‍പ്പനയ്ക്ക് തയാറായിട്ടുണ്ട്. ആവശ്യമുള്ളവര്‍ റെയ്ഞ്ച് ഓഫിസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ 8547603687.
വ്യവസായ യൂണിറ്റുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാരിന്റെ ‘ഒരു വര്‍ഷം ഒരുലക്ഷം സംരംഭങ്ങള്‍’ പദ്ധതിയുടെ ഭാഗമായി 2022-23 വര്‍ഷം കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് മുഖേന നടപ്പിലാക്കി വരുന്ന പി.എം.ഇ.ജി.പി/ എന്റെ ഗ്രാമം പദ്ധതികള്‍ പ്രകാരം ഉത്പാദന/സേവന വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എന്റെ ഗ്രാമം പദ്ധതി പ്രകാരം 5 ലക്ഷം രൂപ വരെയും പി.എം.ഇ.ജി.പി പദ്ധതി പ്രകാരം 25ലക്ഷം രൂപ വരെയും മൊത്തം മുതല്‍മുടക്ക് വരുന്ന വ്യവസായങ്ങള്‍ തുടങ്ങാം. ബാങ്ക് വായ്പയ്ക്ക് ആനുപാതികമായി 25 ശതമാനം മുതല്‍ 40 ശതമാനം വരെ സബ്സിഡി ലഭിക്കും. വിശദവിവരങ്ങള്‍ക്ക് കര്‍ബലയിലുള്ള ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസുമായോ താഴെപറയുന്ന ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാം. 0474 2743587 (ഓഫീസ്), 8921066007 (നോഡല്‍ ഓഫിസര്‍), 8078574057 (ഓച്ചിറ, ചവറ, മുഖത്തല, കൊട്ടാരക്കര ബ്ലോക്കുകള്‍), 9846707722 (ശാസ്താംകോട്ട, ചിറ്റുമല, ഇത്തിക്കര ബ്ലോക്കുകള്‍, കൊല്ലം കോര്‍പ്പറേഷന്‍), 9645116162 (വെട്ടിക്കവല, പത്തനാപുരം, അഞ്ചല്‍, ചടയമംഗലം), 9605245876 (പി.എം.ഇ.ജി.പി വിഭാഗം), 9446662015 (എന്റെ ഗ്രാമം വിഭാഗം).
കെല്‍ട്രോണ്‍ കോഴ്സുകള്‍
കെല്‍ട്രോണിന്റെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ടി.ടി.സി, അക്കൗണ്ടിംഗ് കോഴ്സ് ( മൂന്ന് മാസം/ എട്ട് മാസം ) എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി കൊല്ലം. ഫോണ്‍ 9072592402.
അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്‍.ഡിയുടെ പരിധിയിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്കിന്റെ ആഭിമുഖ്യത്തില്‍ എന്‍.യു.എല്‍.എം പ്രൊജക്റ്റിന്റെ ഭാഗമായി നാലു മാസം ദൈര്‍ഘ്യമുള്ള ഫീല്‍ഡ് ടെക്നീഷ്യന്‍ അദര്‍ ഹോം അപ്ലയന്‍സസ് ( എന്‍.എസ്. ക്യു. എഫ്. ലെവല്‍-നാല്) കോഴ്സിന് സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം നല്‍കുന്നു. 35 വയസ്സില്‍ താഴെയുള്ള മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ സ്ഥിരതാമസക്കാരായ ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ഐടിഐ /ഡിപ്ലോമ (പാസ് /ഫെയില്‍), പത്താം ക്ലാസ് പാസായവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി മെയ് 31. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 9447488348.
അഭിമുഖം മെയ് 28ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ വിവിധ ഒഴിവുകളിലേക്ക് മെയ് 28ന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂ നടക്കും. പ്ലസ് ടു മിനിമം യോഗ്യത ഉള്ള 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0474 2740615, 8714835683.
സൗജന്യ എന്‍ജിനീയറിങ് പരിശീലനം
കരുനാഗപള്ളി ഐ.എച്ച്. ആര്‍.ഡി കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ എന്‍ജിനീയറിങ് പരിശീലനം നല്‍കുന്നു. ജൂണ്‍ ഒന്ന് മുതല്‍ 30 വരെ നടക്കുന്ന പരിശീലനത്തില്‍ www.ceknpy.ac.in എന്ന കോളേജിന്റെ വെബ്‌സൈറ്റ് മുഖേനയോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം. രജിസ്ട്രേഷന്‍ ഫീസ് : 250 രൂപ അവസാനതീയതി മെയ് 30 വൈകിട്ട് നാല് മണി. വിവരങ്ങള്‍ക്ക് ഫോണ്‍ : 6282801431, 9446341891, 9495630466.
സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് (കാറ്റഗറി നമ്പര്‍ 548/2019) സാധ്യത പട്ടിക പ്രസിദ്ധീകരിച്ചതായി പി.എസ്.സി ജില്ലാ ഓഫിസര്‍ അറിയിച്ചു.
ഇ.പി.എഫ് പെന്‍ഷന്‍ അദാലത്ത്
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ മേഖല കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ പെന്‍ഷന്‍ സംബന്ധിച്ച പരാതി പരിഹാര അദാലത്ത് ജൂണ്‍ പത്തിന് രാവിലെ 11 മണിക്ക് ഗൂഗിള്‍ മീറ്റ് വഴിയും വൈകുന്നേരം മൂന്ന് മണിയ്ക്ക് കൊല്ലം പി.എഫ്.ഓഫിസില്‍ വെച്ചു നേരിട്ടും നടത്തുന്നതാണ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പി.പി.ഒ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം ജൂണ്‍ രണ്ടിന് മുന്‍പായി നിധി ആപ്‌കേ നികട്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ഇ. പി.എഫ്.ഒ റീജിയണല്‍ ഓഫിസ്, കൊല്ലം എന്ന വിലാസത്തില്‍ പരാതി സമര്‍പ്പിക്കേണ്ടതാണ്. ഹയര്‍പെന്‍ഷന്‍, നിലവിലുള്ള പെന്‍ഷന്‍ സ്‌കീം എന്നിവയ്ക്ക് പുറമേയുള്ള പരാതികള്‍ അദാലത്തില്‍ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04742767645, 04742751872.