വീണ്ടും വേഗ രാജാവാകാന്‍ ചേതക്ക് : ഇന്ത്യയില്‍ ചേതക് ഇലക്ട്രിക്കിന്റെ ഡെലിവറി ആരംഭിച്ചു

35

ഇരുചക്ര വാഹന പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ചേതക് ഇലക്ട്രിക്കിന്റെ വിതരണം ആരംഭിച്ചു. പൂനെയിലും ബംഗളൂരുവിലുമായാണ് ഉപഭോക്താക്കള്‍ക്ക് ചേതക് ഇലക്ട്രിക് വിതരണം ചെയ്തിരിക്കുന്നത്. അടിസ്ഥാന മോഡല്‍ – അര്‍ബന്‍ വേരിയെന്റിന് 1 ലക്ഷം രൂപയാണ് മതിപ്പ് വില. പ്രീമിയം വിഭാഗത്തിന് 1.15 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്.

നിയോ-റെട്രോ രൂപഭംഗിയിയില്‍ പുറത്തിറക്കിയിട്ടുള്ള പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറാണ് പുതിയ ബജാജ് ചേതക്. വൃത്താകൃതിയിലുള്ള ഹെഡ് ലാംപ്, വീതി കൂടിയ എപ്രോണ്‍, ആകാരവടിവുള്ള ബോഡി പാനലുകള്‍ എന്നിവ പഴയകാല ചേതക്കില്‍ നിന്ന് കടമെടുത്തപ്പോള്‍ കറുപ്പ് നിറത്തിലുള്ള റിയര്‍വ്യൂ മിറര്‍, അലോയ് വീലുകള്‍, എല്‍ഇഡി ലൈറ്റിങ്, എല്‍ഇഡി റെയില്‍ ലാംപ്, ഡേടൈം റണ്ണിങ് ലാമ്പുകള്‍, രണ്ടായി ഭാഗിച്ച റെയില്‍ ലാംപ് ക്ലസ്റ്റര്‍ എന്നിവ ചേതക്കിന് ആധുനിക മുഖഭാവം നല്‍കുന്നു.

15 വര്‍ഷത്തെ നീണ്ട ഇടവേള കഴിഞ്ഞാണ് ചേതക് എന്ന പേര് വീണ്ടും ആരാധകരുടെ മനസിലേക്ക് തിരിച്ചെത്തുന്നത്. മധ്യവര്‍ഗക്കാരുടെ ഒരു കാലത്തെ സ്വപ്നമായിരുന്നു ചേതക്. ഹമാരാ ബജാജ് എന്ന മുദ്രവാക്യത്തോടെ രാജ്യം നെഞ്ചേറ്റിയ സാധാരണക്കാരന്റെ വാഹനം. 1972-ല്‍ ബജാജ് അവതരിപ്പിച്ച ചേതക് 2006-ലാണ് നിര്‍മ്മാണം നിര്‍ത്തിവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here