28 C
Kollam
Tuesday, February 4, 2025
HomeBusinessറിലയന്‍സ് ഡയറക്ടര്‍ സ്ഥാനം ; അനില്‍ അംബാനി രാജിവച്ചു

റിലയന്‍സ് ഡയറക്ടര്‍ സ്ഥാനം ; അനില്‍ അംബാനി രാജിവച്ചു

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ഡയറക്ടര്‍ പദവി അനില്‍ അംബാനി രാജിവച്ചു. പാപ്പരായി പ്രഖ്യാപിക്കുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി കമ്പനി ആസ്തികള്‍ വില്‍ക്കുന്ന നടപടികള്‍ തുടങ്ങാനിരിക്കെ അദ്ദേഹം രാജി വെയ്ക്കുകയായിരുന്നു. നാല് ഡയറക്ടര്‍മാര്‍ക്കൊപ്പമാണ് അനില്‍ അംബാനി രാജിവച്ചത്.

ഛായ വിരാനി, റിയാന കരാനി, മഞജരി കാക്കര്‍, സുരേഷ് രംഗാക്കര്‍ എന്നിവരാണ് രാജിവച്ച നാല് പേര്‍. ശനിയാഴ്ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നല്‍കിയ നോട്ടീസിലാണ് അദ്ദേഹം രാജി കാര്യം അറിയിച്ചത്.

കമ്പനിയുടെ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസറും ഡയറക്ടറുമായിരുന്ന വി. മണികണ്ഠന്‍ നേരത്തെ പദവി രാജിവച്ചിരുന്നു. മേല്‍സൂചിപ്പിച്ച രാജികള്‍ കമ്പനിയ്ക്ക് വായ്പ നല്‍കിയവര്‍ക്ക് അയക്കുമെന്ന് അധികൃതര്‍ പിന്നീട് അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments