27.1 C
Kollam
Friday, March 29, 2024
HomeBusinessടാറ്റാ 600 കോടി നിക്ഷേപിക്കും ; കാല്‍ലക്ഷം തൊഴില്‍

ടാറ്റാ 600 കോടി നിക്ഷേപിക്കും ; കാല്‍ലക്ഷം തൊഴില്‍

ടാറ്റാ പ്രോസസിങ്‌ ക്യാമ്പസിനായി ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനി ടിസിഎസ് (ടാറ്റാ കൺസൾട്ടൻസി സർവീസസ് ) കേരളത്തിൽ 600 കോടി നിക്ഷേപിക്കും. ഐടി, ഐടിഇഎസ്‌ ഡാറ്റാ പ്രോസസിങ്‌ ക്യാമ്പസിന്‌ വേണ്ടി ആകെ 1350 കോടിരൂപയാണ്‌ നിക്ഷേപിക്കാൻ ധാരണയായതെന്ന്‌ വ്യവസായ മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു.ആദ്യഘട്ട നിക്ഷേപമാണ്‌ 600കോടി. കാക്കനാട്‌ കിൻഫ്ര ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ മാനുഫാക്‌ചറിങ്‌ ക്ലസ്‌റ്ററിലെ 36.83 ഏക്കർ സ്ഥലത്താണ് പദ്ധതി ആരംഭിക്കുക. ഈ മാസം ധാരണപത്രം ഒപ്പിടും. 20,000 പേർക്ക് തൊഴിൽ ലഭിക്കും. വി ഗാർഡും ലുലു ഗ്രൂപ്പും പുതിയ നിക്ഷേപത്തിന്‌ തയ്യാറായിട്ടുണ്ട്‌. വി- ഗാർഡ് 120 കോടിയുടെ നിക്ഷേപം ന‌ട‌ത്തും.700 പേർക്ക് തൊഴിൽ ലഭിക്കും.

ലുലു ഗ്രൂപ്പ് തിരുവനന്തപുരം കിൻഫ്ര അപ്പാരൽ പാർക്കിൽ 750 പേർക്ക്‌ തൊഴിൽ ലഭിക്കുന്ന പദ്ധതിക്കാണ്‌ മുതൽമുടക്കുന്നത്‌. ഫെയർ എക്‌സ്‌പോർട്ട്‌ കമ്പനി കളമശ്ശേരി കിൻഫ്ര പാർക്കിൽ 200 കോടിരൂപ ചെലവഴിച്ച്‌ ഫുഡ്‌ പ്രോസസിങ് യൂണിറ്റ്‌ തുടങ്ങും. ടാറ്റാ എലക്സിയയുമായി 68 കോടിയുടെ പദ്ധതിക്ക്‌ സർക്കാർ നേരത്തെ ധാരണപത്രം ഒപ്പിട്ടു. കഴിഞ്ഞ അഞ്ച്‌ വർഷം കൊണ്ട്‌ എൽ ഡി എഫ്‌ സർക്കാർ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ഇരട്ടിയായി വർധിപ്പിച്ചു. രണ്ടുമാസത്തിനിടെ 920 യൂണിറ്റ്‌ വർധിച്ചു. സംസ്ഥാനത്ത് ഫാർമസ്യൂട്ടിക്കൽ പാർക്ക് ആരംഭിക്കുന്നത്‌ സംബന്ധിച്ച് ആരോഗ്യമന്ത്രിയുമായി നട‌ത്തിയ ചർച്ചയ്ക്കുശേഷം ഉന്നത സമിതിയെ നിയോഗിച്ചതായും മന്ത്രി വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments