ഇരുപത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ ആറ് മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും. നവംബര്‍ എട്ട് മുതല്‍ ഡെലിഗേറ്റ്‌സ് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 1000 രൂപയാണ് ഡെലിഗേറ്റ് ഫീസ്. നവംബര്‍ 25നുശേഷം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 1500 രൂപയാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് യഥാക്രമം 500 ഉം 750 ഉം ആയിരിക്കും. നവംബര്‍ എട്ടിന് ഓഫ് ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.
ആകെ 10,000 പാസുകളാണ് വിതരണംചെയ്യുക. 1500 പേര്‍ക്ക് ഓഫ്‌ലൈനായി ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. ബാക്കിയുള്ള 8500 പ്രതിനിധികള്‍ക്ക് ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും.