22.6 C
Kollam
Thursday, January 22, 2026
HomeEntertainmentCelebrities'പ്രസിഡന്റ് തന്ന സമ്മാനം സാറിന് തരാന്‍ വന്നതാ,? ഇവിടെ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷം വീട്ടിലിരിക്കാന്‍...

‘പ്രസിഡന്റ് തന്ന സമ്മാനം സാറിന് തരാന്‍ വന്നതാ,? ഇവിടെ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷം വീട്ടിലിരിക്കാന്‍ നേരമില്ല’: മുഖ്യമന്ത്രിയെ കാണാന്‍ സ്‌നേഹനിധിയായ കാര്‍ത്യായനി അമ്മയെത്തി

സിവിലിയന്‍ ബഹുമതിയായ നാരീശക്തി പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്നും നേരിട്ട് ഏറ്റുവാങ്ങിയ ശേഷം മുഖ്യമന്ത്രിയെ കാണാന്‍ കാര്‍ത്യാനി അമ്മ എത്തി. ഞാന്‍ അന്നേ പറഞ്ഞതല്ലേ, മിടുമിടുക്കിയാണെന്ന് കിട്ടിയ ബഹുമതി അര്‍ഹതയ്ക്കുള്ള അംഗീകാരമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി പുരസ്‌കാരം കാര്‍ത്യാനി അമ്മക്ക് തന്നെ തിരികെ നല്‍കി. കുശലാന്വേഷണത്തിനിടെ കാര്‍ത്യായനിഅമ്മയുടെ കമ്പ്യൂട്ടര്‍ പഠനത്തെപ്പറ്റിയും അദ്ദേഹം ചോദിച്ചു. ഉടന്‍ തന്നെ എല്ലാ ദിവസവും കമ്പ്യൂട്ടര്‍ പഠിക്കുന്നുണ്ടെന്ന് മറുപടിയും വന്നു. ഇതുസംബന്ധിച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് പി.എസ് ശ്രീകല.

‘ഇവിടന്നൊരു സര്‍ട്ടിഫിക്കറ്റ് തന്നേനു ശേഷം എനിക്ക് വീട്ടിലിരിക്കാന്‍ നേരമില്ല. പഠിക്കാന്‍ സമയം കിട്ടുന്നില്ല. എല്ലാരും സ്വീകരണത്തിന് കൊണ്ടുപോവുന്നു. ഇപ്പൊ പ്രസിഡന്റും തന്നു സമ്മാനം. ഇത് സാറിന് തരാന്‍ വന്നതാണ്.’ മുഖ്യമന്ത്രിയുടെ മുന്നില്‍ കാര്‍ത്യായനി അമ്മ കൗതുകമുള്ള
വിദ്യാര്‍ത്ഥിയായി.’-ഫേസ്ബുക്കില്‍ കുറിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments